Kerala

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ; ക്ലാസ് മുറികള്‍ അണുവിമുക്തമാക്കി കാംപസ് ഫ്രണ്ട്

ജില്ലയിലെ ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഗേള്‍സ് സ്‌കൂളും തളങ്കര ഗവണ്‍മെന്റ് മുസ്‌ലിം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമാണ് കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ അണുവിമുക്തമാക്കിയത്.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ; ക്ലാസ് മുറികള്‍ അണുവിമുക്തമാക്കി കാംപസ് ഫ്രണ്ട്
X

കാസര്‍ഗോഡ്: കൊവിഡ് 19 കാരണം മാറ്റിവച്ച എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ പുനരാരംഭിച്ചതോടെ പരീക്ഷാഹാളുകള്‍ അണുവിമുതമാക്കി കാസര്‍ഗോഡ് ജില്ലയിലെ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മാതൃകയായി. ജില്ലയിലെ ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഗേള്‍സ് സ്‌കൂളും തളങ്കര ഗവണ്‍മെന്റ് മുസ്‌ലിം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമാണ് കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ അണുവിമുക്തമാക്കിയത്.
എല്ലാവിധ സൂരക്ഷാമുന്നൊരുക്കങ്ങളോടുകൂടിയാണ് ദിവസവും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പരിക്ഷയംഴുതാനെത്തുന്ന ഹാളുകള്‍, വിദ്യാര്‍ഥികള്‍ പ്രവേശിക്കുന്നതിന് മുമ്പും ശേഷവും അണുവിമുക്തമാക്കിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും അണുവിമുക്തമാക്കുന്ന നടപടികള്‍ തുടരുമെന്നും വിദ്യാര്‍ഥികള്‍ക്ക് വേണ്ട എല്ലാ വിധ സഹായവുമായി മുന്നിലുണ്ടാവുമെന്നും കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി ഉറപ്പുനല്‍കി. ജില്ലാ പ്രസിഡന്റ് കബീര്‍ ബ്ലാര്‍കോഡ്, വൈസ് പ്രസിഡന്റ് ഷാനിഫ് മൊഗ്രാല്‍, ഇസ്ഹാഖ് അഹമ്മദ്, ട്രഷറര്‍ സൈനുല്‍ ആബിദ് എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it