Kerala

500 രൂപയില്‍ താഴെയുള്ള മുദ്രപത്രങ്ങള്‍ ലഭിക്കാനില്ലെന്നു പരാതി

500 രൂപയില്‍ താഴെയുള്ള മുദ്രപത്രങ്ങള്‍ ലഭിക്കാനില്ലെന്നു പരാതി
X

തിരുവനന്തപുരം: 500 രൂപയില്‍ താഴെയുള്ള മുദ്രപത്രങ്ങള്‍ ലഭ്യമാകാത്തത് ദുരതമാവുന്നെന്നു പരാതി. നഗരങ്ങളിലും രജിസ്‌ട്രേഷന്‍ ഓഫിസുകളിലുമടക്കം എവിടേയും ചെറിയ തുകക്കുള്ള മുദ്രപത്രങ്ങള്‍ ലഭ്യമല്ല. രണ്ടാഴ്ചയിലധികമായി പ്രശ്‌നം നേരിടുന്നെന്നും ഇതുവരെയും പ്രശ്‌നത്തിനു പരിഹാരമായിട്ടില്ലെന്നുമാണ് പരാതി.

500 രൂപയുടെയും 1000 രൂപയുടെയും അതിന് മുകളിലുള്ളവയുമാണ് മിക്ക സ്ഥലങ്ങളിലുമുള്ളത്. പ്രളയത്തെ തുടര്‍ന്നുള്ള വീട് നിര്‍മാണത്തിനും മറ്റും എഗ്രിമെന്റ് എഴുതാന്‍ 50 രൂപയുടെ മുദ്രപത്രങ്ങളാണ് ആവശ്യം. കരാറുകളെഴുതാന്‍ നൂറുരൂപയുടെ ഗുണിതങ്ങളായുള്ള മുദ്രപത്രങ്ങളാണ് ഉപയോഗിക്കുന്നത്. ജനന സര്‍ട്ടിഫിക്കറ്റുകള്‍ക്കും മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കുമടക്കം വിവിധാവശ്യങ്ങള്‍ക്ക് 50 രൂപയുടെ മുദ്രപത്രങ്ങളാണുപയോഗിക്കുന്നത്. ഇവയില്‍ ചിലതിന് 10 രൂപയുടെ മുദ്രപത്രങ്ങള്‍ മതിയെങ്കിലും അത് ലഭ്യമാകാത്തതിനാല്‍ 50 ന്റെ മുദ്രപത്രങ്ങളാണ് ഉപയോഗിച്ച് വന്നിരുന്നത്. ആഴ്ചകള്‍ പലതായി ഇത്തരം ആവശ്യങ്ങള്‍ നടക്കാത്ത അവസ്ഥയാണുള്ളത്.

രജിസ്‌ട്രേഷന്‍ ഓഫിസുകളിലും മുദ്രപത്രങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളിലും നിത്യേനയെന്നോണം കയറിയിറങ്ങുകയാണ് ജനങ്ങള്‍. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് 500 രൂപയില്‍ താഴെയുള്ള മുദ്രപത്രങ്ങള്‍ യഥേഷ്ടം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Next Story

RELATED STORIES

Share it