Kerala

സ്വർണക്കടത്തിലെ ഭീകരവാദബന്ധം അന്വേഷിക്കണമെന്ന ആവശ്യവുമായി പോലിസ്

സ്വർണക്കടത്തു കേസിൽ സർക്കാരിനും ബിജെപി നേതാക്കൾക്കുമെതിരേ സംശയത്തിൻ്റെ നിഴൽ നിൽക്കവേയാണ് ഇത്തരത്തിലൊരു ആവശ്യം ഡിജിപി നടത്തിയത്.

സ്വർണക്കടത്തിലെ ഭീകരവാദബന്ധം അന്വേഷിക്കണമെന്ന ആവശ്യവുമായി പോലിസ്
X

തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ സർക്കാരിനും ബിജെപി നേതാക്കൾക്കുമെതിരേ സംശയത്തിൻ്റെ നിഴൽ നിൽക്കവേ, കേസിലെ ഭീകരവാദബന്ധം അന്വേഷിക്കണമെന്ന ആവശ്യവുമായി പോലിസ്. ചില പ്രധാന സ്വർണക്കടത്ത് കേസുകൾ ചൂണ്ടിക്കാട്ടി ഡിജിപി ലോക്നാഥ് ബെഹ്റ എൻഐഎയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് ഈ ആവശ്യമുന്നയിച്ചത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം എൻഐഎ ആരംഭിച്ചതിനുപിന്നാലെ ഇവിടെ നടന്ന സ്വർണക്കടത്തു കേസുകളിൽ കേരള പോലിസ് ശേഖരിച്ച വിവരങ്ങൾ കൈമാറാൻ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച റിപ്പോർട്ടിന് ഒപ്പമാണ് കേരള പോലിസ് ഭീകരവാദ ബന്ധം ഉന്നയിച്ചിരിക്കുന്നത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നടക്കുന്ന കോടികളുടെ ഹവാല ഇടപാടുകൾ പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. കേരളത്തിലെ ചില സുപ്രധാന സ്വർണക്കടത്തു കേസുകളുമായി ബന്ധപ്പെട്ടാണ് പോലിസ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിലവിൽ സംസ്ഥാന പോലിസ് നൽകിയിരിക്കുന്ന റിപ്പോർട്ട് പ്രകാരം ആയിരം കോടിയിലധികം രൂപയുടെ ഇടപാടുകൾ സ്വർണക്കടത്തിനു പിന്നിൽ നടക്കുന്നുണ്ടെന്നും നൂറോളം പേരുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്.

അതേസമയം, സ്വർണക്കടത്തിൽ സംശയത്തിൻ്റെ മുന സർക്കാരിലേക്കും ബിജെപി നേതാക്കളിലേക്കും നീങ്ങുന്ന സാഹചര്യത്തിൽ അന്വേഷണത്തിൻ്റെ വഴി തിരിച്ചുവിടാൻ നീക്കം നടക്കുന്നതായും ആരോപണമുണ്ട്. കേസിൽ പ്രതികൾക്ക് ഒളിവിൽ പോകാൻ സൗകര്യമൊരുക്കിയതിൻ്റേയും ഗൂഢാലോചന നടത്തിയതിൻ്റേയും തെളിവുകൾ ദിനംപ്രതി പുറത്തു വരികയാണ്.

Next Story

RELATED STORIES

Share it