Kerala

മോഷണമാരോപിച്ച് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം; സ്‌കൂള്‍ പിടിഎ അംഗം അറസ്റ്റില്‍

പിടിഎ അംഗം സജിയെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പ്രതിക്കെതിരേ ഐപിസി 323, 341 വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നതെന്ന് പോലിസ് വ്യക്തമാക്കി.

മോഷണമാരോപിച്ച് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം; സ്‌കൂള്‍ പിടിഎ അംഗം അറസ്റ്റില്‍
X

കോഴിക്കോട്: ബാലുശ്ശേരിയില്‍ മോഷണക്കുറ്റം ആരോപിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സ്‌കൂള്‍ പിടിഎ അംഗം അറസ്റ്റില്‍. പിടിഎ അംഗം സജിയെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പ്രതിക്കെതിരേ ഐപിസി 323, 341 വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നതെന്ന് പോലിസ് വ്യക്തമാക്കി.

ബാലുശ്ശേരി കോക്കല്ലൂര്‍ ഗവ ഹയര്‍സെക്കന്റി സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിക്കാണ് കഴിഞ്ഞ തിങ്കളാഴ്ച ക്രൂര മര്‍ദ്ദനമേറ്റത്. സ്‌കൂളിലെ അധ്യാപക രക്ഷാകര്‍തൃ സമിതി അംഗവും കാന്റ്റീന്‍ ജീവനക്കാരനുമായ സജി കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തന്നെ കഴുത്തില്‍ കുത്തിപ്പിടിച്ചുവെന്നും വലിച്ചിഴച്ചുവെന്നും മര്‍ദ്ദനമേറ്റ കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇന്നലെ രാവിലെ സ്‌കൂളിലെ കാന്റീനില്‍ വെച്ചാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ സജിക്കെതിരേ ബാലുശ്ശേരി പോലിസ് കേസ്സെടുത്തിരുന്നു. തിങ്കളാഴ്ച രാവിലെ സ്‌കൂള്‍ ഇന്റര്‍വെല്‍ സമയത്താണ് സംഭവം. ക്യാന്റീനില്‍ നിന്ന് പണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു പിടിഎ അംഗമായ സജി കുട്ടിയെ ആക്രമിച്ചത്. ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് സ്റ്റാഫ് റൂമിലെത്തിച്ചായിരുന്നു മര്‍ദ്ദനം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡി. കോളജ് ആശുപത്രിയിലുമെത്തിച്ച് ചികിത്സ നല്‍കി. ശാരീരിക ബുദ്ധിമുട്ടുകള്‍ ഇപ്പോഴുമുണ്ട്.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥനത്തില്‍ സജിക്കെതിരേ ബാലുശ്ശേരി പോലിസ് ഐപിസി 341,347 വകുപ്പുകള്‍ ചുമത്തിയാണ് കേസ്സെടുത്തത്. അതേസമയം സംഭവം നടന്ന് മണിക്കൂറുകളായിട്ടും സ്‌കൂള്‍ അധികൃതര്‍ ഗൗരവമായി ഇടപെട്ടില്ലെന്ന് വീട്ടുകാര്‍ക്ക് പരാതിപ്പെട്ടു. സജിക്കെതിരേ ചൈല്‍ഡ് ലൈനിന് പരാതി നല്‍കിയെന്നും ഇയാള്‍ സ്‌കൂളില്‍ പ്രവേശിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായും അധ്യാപകര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it