Kerala

ഇനി ആദിവാസി ഊരുകളില്‍ നിന്നും യൂനിഫോമുകള്‍ ഇറങ്ങും

കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയിലെ ആദിവാസി ഊരില്‍ ആരംഭിച്ച സ്ത്രീകള്‍ക്കായുള്ള തയ്യല്‍ പരിശീലന കേന്ദ്രത്തിലേക്ക് തലസ്ഥാനത്ത് നിന്നും വിദഗ്ധപരിശീലനം നേടിയ നാല് വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി മടക്കി. ഇനി അവരുടെ നേതൃത്വത്തില്‍ സംസ്ഥാന പട്ടിക വികസന വകുപ്പിന് കീഴിലെ ഹോസ്റ്റലുകളിലേയും സ്‌കൂളുകളിലേയും യൂനിഫോമുകള്‍ ഇവരുടെ യൂനിറ്റില്‍ നിന്നാവും തയ്ച്ച് നല്‍കുക.

ഇനി ആദിവാസി ഊരുകളില്‍ നിന്നും യൂനിഫോമുകള്‍ ഇറങ്ങും
X

തിരുവനന്തപുരം: സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന ആദിവാസി വിഭാഗത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ച വനമിത്ര പദ്ധതി വന്‍ വിജയത്തിലേക്ക്. പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയിലെ ആദിവാസി ഊരില്‍ ആരംഭിച്ച സ്ത്രീകള്‍ക്കായുള്ള തയ്യല്‍ പരിശീലന കേന്ദ്രത്തിലേക്ക് തലസ്ഥാനത്ത് നിന്നും വിദഗ്ധപരിശീലനം നേടിയ നാല് വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി മടക്കി. ഇനി അവരുടെ നേതൃത്വത്തില്‍ സംസ്ഥാന പട്ടിക വികസന വകുപ്പിന് കീഴിലെ ഹോസ്റ്റലുകളിലേയും സ്‌കൂളുകളിലേയും യൂനിഫോമുകള്‍ ഇവരുടെ യൂനിറ്റില്‍ നിന്നാവും തയ്ച്ച് നല്‍കുക.

പിന്നോക്കം നില്‍ക്കുന്ന ആദിവാസി വിഭാഗത്തിലെ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി സ്വയം തൊഴില്‍ പദ്ധതി നടപ്പിലാക്കുന്നത് വേണ്ടി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ എസ് സലീഖയുടേയും മാനേജിങ് ഡയറക്ടര്‍ വി സി ബിന്ദുവിന്റേയും പ്രത്യേകനിര്‍ദ്ദേശ പ്രകാരമാണ് ചക്കിട്ടപ്പാറ ആദിവാസി ഊരില്‍ പൈലറ്റ് പദ്ധതി തുടക്കമിട്ടത്. ഇവരുടെ ജീവിത നിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി സ്ഥായിയായ വരുമാന മാര്‍ഗം ആവശ്യമാണെന്ന് കണ്ടെത്തിയാണ് തിരഞ്ഞെടുത്ത 35 വനിതകള്‍ക്ക് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കിയത്. തുടര്‍ന്ന് അതില്‍ നിന്നും തിരഞ്ഞെടുത്ത 18 പേര്‍ക്കും തുടര്‍ന്ന് അതില്‍ നിന്നും കൂടുതല്‍ കഴിവ് തെളിയിയിച്ച നാല് പേരെ തലസ്ഥാനത്ത് എത്തിച്ചുമാണ് വനിതാ വികസന കോര്‍പ്പറേഷന്‍ പരിശീലനം നല്‍കിയത്. ചക്കിട്ടപ്പാറ സ്വദേശികളായ ഉണ്ണിമായ, ശോഭ, വപിത, ഷൈമ എന്നിവരെ കഴക്കൂട്ടം കിന്‍ഫ്ര ഇന്റര്‍നാഷണല്‍ പാര്‍ക്കിലെ അപ്പാരള്‍ ട്രെയിനിങ് ആന്‍ഡ് ഡിസൈനിങ് സെന്ററിലും എത്തിച്ച് 20 ദിവസത്തെ വിദഗ്ധ പരിശീലനം നല്‍കുകയായിരുന്നു.

തയ്യല്‍ പരിശീലനത്തോടൊപ്പം ഇന്‍ഡസ് റെഡിമേഡ് വസ്ത്ര നിര്‍മ്മാണ വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന രീതികളും ഇവര്‍ക്ക് പകര്‍ന്നു നല്‍കി. പട്ടികവര്‍ഗ വികസന വകുപ്പുമായി യോജിച്ച് കൊണ്ട് യൂണിഫോം വസ്ത്ര നിര്‍മ്മാണം നടപ്പിലാക്കുന്നതിന് വേണ്ടി, ഷര്‍ട്ട്, ട്രൗസര്‍, ഓവര്‍ കോട്ട്, ബട്ടന്‍ഹോള്‍ എന്നിവയിലേക്ക് കൂടുതല്‍ പരിശീലനം നല്‍കി. പരിശീലനം പൂര്‍ത്തിയായി ചെല്ലുന്നവരുടെ നേതൃത്തിലാകും കൂടുതല്‍ തയ്യല്‍ തൊഴിലുകള്‍ ഇവര്‍ ഏറ്റെടുത്ത് നടക്കുന്നത്. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനോടൊപ്പം ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്, ദേശീയ പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

Next Story

RELATED STORIES

Share it