Kerala

എസ്‌വൈഎഫ് ലക്ഷദ്വീപ് പ്രതിഷേധ ദിനം നാളെ

എസ്‌വൈഎഫ് ലക്ഷദ്വീപ് പ്രതിഷേധ ദിനം നാളെ
X

മലപ്പുറം: കേന്ദ്ര ഭരണകൂടത്തിന്റെ ഒത്താശയോടെ ലക്ഷദ്വീപിന്റെ സാംസ്‌കാരിക അസ്തിത്വം നശിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കിയ അഡ്മിനിസ്ട്രറ്ററുടെ നടപടിയില്‍ പ്രതിഷേധിച്ചും ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ലക്ഷദ്വീപ് രണ്ടാം കശ്മീരാക്കരുത് എന്ന പ്രമേയത്തില്‍ കേരള സംസ്ഥാന സുന്നീ യുവജന ഫെഡറേഷന്‍ (എസ്‌വൈഎഫ്) നാളെ പ്രതിഷേധദിനം ആചരിക്കും. തൂലികാധ്വനി, പ്രതിഷേധനിര, വിര്‍ച്വല്‍ പ്രൊട്ടസ്റ്റ്, ഒറേഷന്‍ ഫോര്‍ ദ്വീപ് തുടങ്ങി വിവിധ പരിപാടികള്‍ നടക്കും.

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം ചെയ്യും. എസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. മുഹമ്മദ് സലിം (ആന്ത്രോത്ത് അയലന്റ് ഡവലപ്‌മെന്റ് ആക്ഷന്‍ കൗണ്‍സില്‍), മുഹമ്മദ് അല്‍താഫ് ഹുസൈന്‍ (പ്രസിഡന്റ് ആന്ത്രോത്ത് സഹായി ചാരിറ്റി ട്രസ്റ്റ്), നവാസ് ഐദരി (പ്രസിഡന്റ് എജ്യുക്കേഷനല്‍ ട്രസ്റ്റ്, കില്‍ത്താന്‍ അയലന്റ്) അഡ്വ: ഫാറൂഖ് മുഹമ്മദ് ബത്തേരി, ബശീര്‍ വഹബി അടിമാലി, ഇ പി അശ്‌റഫ് ബാഖവി, മരുത അബ്ദുല്ലത്തീഫ് മൗലവി സംസാരിക്കും.

Next Story

RELATED STORIES

Share it