Sub Lead

തലസ്ഥാനത്ത് ദക്ഷിണ കൊറിയന്‍ ഡ്രോണുകള്‍: റോഡ് തകര്‍ത്ത് ഉത്തരകൊറിയ

ദക്ഷിണ കൊറിയയുടെ നടപടി ഗുരുതരമായ പ്രകോപനമാണെന്നാണ് കിം ജോങ് ഉങ് അഭിപ്രായപ്പെട്ടത്.

തലസ്ഥാനത്ത് ദക്ഷിണ കൊറിയന്‍ ഡ്രോണുകള്‍: റോഡ് തകര്‍ത്ത് ഉത്തരകൊറിയ
X

പ്യോങ്‌യാങ്: ഉത്തര കൊറിയന്‍ തലസ്ഥാനത്ത് ദക്ഷിണ കൊറിയന്‍ ഡ്രോണുകള്‍ നോട്ടീസുകള്‍ വിതറുന്നുവെന്ന് ആരോപണം. നോട്ടീസ് വിതരണത്തില്‍ പ്രതിഷേധിച്ച് ദക്ഷിണ കൊറിയയിലേക്കുള്ള റോഡുകളുടെ ഭാഗങ്ങള്‍ ഉത്തര കൊറിയ തകര്‍ത്തു. ഈ റോഡുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ലെങ്കിലും ദക്ഷിണ കൊറിയയുമായി ഇനിയൊരു ചര്‍ച്ചക്കില്ലെന്ന് ഉത്തരകൊറിയ വ്യക്തമാക്കി.

നേരത്തെ ദക്ഷിണ കൊറിയയുടെ ഡ്രോണുകള്‍ ഉത്തര കൊറിയ വെടിവെച്ചിട്ടിരുന്നു. തുടര്‍ന്ന് പ്രസിഡന്റ് കിം ജോങ് ഉങ് സൈനിക മേധാവികളും ചര്‍ച്ച നടത്തി. ദക്ഷിണ കൊറിയയുടെ നടപടി ഗുരുതരമായ പ്രകോപനമാണെന്നാണ് യോഗത്തില്‍ കിം ജോങ് ഉങ് അഭിപ്രായപ്പെട്ടത്. ഇതിന് ശേഷമാണ് റോഡ് പൊളിക്കാന്‍ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it