- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൗമാരക്കാരുടെ ആത്മഹത്യ: സർക്കാർ സംവിധാനങ്ങളുടെ ഇടപെടൽ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
13 നും 18 നുമിടയിൽ പ്രായമുള്ള 140 കൗമാരക്കാരാണ് 2020 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ആത്മഹത്യ ചെയ്തതെന്ന് സന്നദ്ധസംഘടനയായ ദിശ നടത്തിയ പഠനത്തിൽ കണ്ടെത്തി.

തിരുവനന്തപുരം: കഴിഞ്ഞ ആറു മാസത്തിനിടയിൽ 140 കൗമാരക്കാർ നിസാര കാര്യങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ ആത്മഹത്യ തടയുന്നതിനുള്ള സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
സാമൂഹിക നീതി വകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്.
13 നും 18 നുമിടയിൽ പ്രായമുള്ള 140 കൗമാരക്കാരാണ് 2020 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ആത്മഹത്യ ചെയ്തതെന്ന് സന്നദ്ധസംഘടനയായ ദിശ നടത്തിയ പഠനത്തിൽ കണ്ടെത്തിയതായി മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു.
കുടുംബ വഴക്ക്, പ്രണയനൈരാശ്യം, പരീക്ഷാ തോൽവി, മൊബൈൽ ഫോൺ, ബൈക്ക് തുടങ്ങിയവയാണ് ആത്മഹത്യക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം കൗമാരക്കാർ ആത്മഹത്യ ചെയ്തത്. 22 പേർ. 20 പേർ ആത്മഹത്യ ചെയ്ത മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. കോട്ടയമാണ് പിന്നിൽ. 2 പേർ.
കുട്ടികളുടെ സംരക്ഷണത്തിനായി വില്ലേജ് ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ രൂപീകരിക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നെങ്കിലും അതിന്റെ പ്രവർത്തനം ഫലപ്രദമല്ലാത്തതു കാരണമാണ് ആത്മഹത്യകൾ വർധിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
RELATED STORIES
ദലിത് കോണ്‍ഗ്രസ് നേതാവ് സന്ദര്‍ശിച്ച രാമക്ഷേത്രം ശുദ്ധീകരിച്ച നേതാവിനെ ...
28 April 2025 2:02 AM GMTഎന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ കാവി വെട്ട്; മുഗള്‍ രാജവംശത്തിന് പകരം...
28 April 2025 1:02 AM GMTസ്റ്റാലിന് മന്ത്രിസഭയില്‍ അഴിച്ചുപണി; സെന്തില്‍ ബാലാജിയും...
27 April 2025 5:47 PM GMTപരസ്യ മദ്യപാനത്തെ ചോദ്യം ചെയ്ത പോലിസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് മൂന്നംഗ...
27 April 2025 5:41 PM GMT537 പാകിസ്താന് പൗരന്മാര് ഇന്ത്യ വിട്ടു; 850 ഇന്ത്യക്കാര്‍...
27 April 2025 5:39 PM GMTവീടിന്റെ വരാന്തയില്‍ ഇരുന്ന മുസ്ലിം യുവാവിനെ കോടാലി കൊണ്ട് വെട്ടി...
27 April 2025 4:42 PM GMT