Kerala

പശുവിന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു

പശുവിന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു
X

ആലപ്പുഴ: പശുവിന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു. നൂറനാട് പടനിലം കിടങ്ങയം കൈപ്പള്ളില്‍ ഹരി ഭവനത്തില്‍ ഹരിക്കുട്ടന്‍ പിള്ള(46)യാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. പാല്‍ കറന്നെടുക്കുന്നതിനു മുന്നോടിയായി തൊഴുത്തിലെ ചാണകവും മൂത്രവും നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ പശു ചവിട്ടുകയായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായ ഹരിക്കുട്ടന്‍ പിള്ളയെ പിന്നാലെയെത്തിയ ഭാര്യ ദീപയാണ് കണ്ടത്. ദീപ ബഹളം വച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ അയല്‍വാസികള്‍ ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: ഗൗരി, ഗംഗ.



Next Story

RELATED STORIES

Share it