Kerala

തനിമയും പ്രൗഢിയും ചോരില്ല; ഇത്തവണയും തൃശൂര്‍ പൂരത്തിന് വെട്ടിക്കെട്ടുണ്ടാവും

കഴിഞ്ഞ രണ്ട് വര്‍ഷവും നടത്തിയതുപോലെ ഇത്തവണയും പൂരം വെടിക്കെട്ട് നിയമങ്ങളും ചട്ടങ്ങളും പാലിച്ച് സുരക്ഷിതമായും പൊതുജനങ്ങള്‍ക്ക് ആസ്വാദ്യമായ നിലയിലും നടത്തും. ഇക്കുറി നേരത്തെ തന്നെ വെടിക്കെട്ട് സംബന്ധമായ കാര്യങ്ങള്‍ക്ക് ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ്സിന്റെ അനുമതി ലഭ്യമാക്കും.

തനിമയും പ്രൗഢിയും ചോരില്ല; ഇത്തവണയും തൃശൂര്‍ പൂരത്തിന് വെട്ടിക്കെട്ടുണ്ടാവും
X

തിരുവനന്തപുരം: ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടുള്ള തൃശൂര്‍ പൂരം തനിമയും പ്രൗഢിയും ഒട്ടും ചോരാതെ നടത്തുന്നതിന് തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ തീരുമാനം. മന്ത്രി വി എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ പ്രഫ.സി രവീന്ദ്രനാഥ്, എ സി മൊയ്തീന്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ രണ്ട് വര്‍ഷവും നടത്തിയതുപോലെ ഇത്തവണയും പൂരം വെടിക്കെട്ട് നിയമങ്ങളും ചട്ടങ്ങളും പാലിച്ച് സുരക്ഷിതമായും പൊതുജനങ്ങള്‍ക്ക് ആസ്വാദ്യമായ നിലയിലും നടത്തും. മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി നേരത്തെ തന്നെ വെടിക്കെട്ട് സംബന്ധമായ കാര്യങ്ങള്‍ക്ക് ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ്സിന്റെ അനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും.

വെടിക്കെട്ട് നടത്തുന്നവര്‍ക്കും വെടിക്കെട്ട് ഒരുക്കുന്നവര്‍ക്കും ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ്സ് ഡോ. വേണുഗോപാലിന്റെ നേതൃത്വത്തില്‍ സാങ്കേതിക പരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. തൃശൂര്‍ പൂരത്തിന് പുറമേ മറ്റു പൂരങ്ങള്‍, പെരുന്നാളുകള്‍ എന്നിവയുടെ ചെറിയ തോതില്‍ നടത്തുന്ന വെടിക്കെട്ടുകള്‍ക്ക് അംഗീകൃത വെടിക്കോപ്പുകള്‍ നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഉപയോഗിക്കുന്നതിന് ജില്ലാ കലക്ടര്‍ അനുമതി നല്‍കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. കെഎസ്ഐഡിസിയുടെ കീഴില്‍ തൃശൂരില്‍ കണ്ടെത്തിയ 30 ഏക്കര്‍ സ്ഥലത്ത് വെടിക്കോപ്പ് നിര്‍മാണശാലകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ തൃശൂര്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.


Next Story

RELATED STORIES

Share it