Kerala

കൊവിഡ്: കലക്ടര്‍മാര്‍ അപ്രായോഗിക ഉത്തരവിറക്കുന്നു; വകുപ്പുകളുടെ ഏകോപനമുണ്ടാവണമെന്ന് പ്രതിപക്ഷ നേതാവ്

ഗവര്‍ണറെ സന്ദര്‍ശിച്ച് രമേശ് ചെന്നിത്തല നിവേദനം നല്‍കി

കൊവിഡ്: കലക്ടര്‍മാര്‍ അപ്രായോഗിക ഉത്തരവിറക്കുന്നു; വകുപ്പുകളുടെ ഏകോപനമുണ്ടാവണമെന്ന് പ്രതിപക്ഷ നേതാവ്
X

തിരുവനന്തപുരം: കൊവിഡ് ചികില്‍സയിലും പ്രതിരോധത്തിലും വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ടുള്ള സമഗ്രമായ നിവേദനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രതിപക്ഷ നേതാവ് സമര്‍പ്പിച്ചു. അടിയന്തിരമായ നടപ്പിലാക്കേണ്ട കാര്യങ്ങള്‍ ഗവര്‍ണറെ കണ്ട് ധരിപ്പിച്ചെന്ന് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജില്ലാ കലക്ടര്‍മാര്‍ അപ്രായോഗികമായ രീതിയിലാണ് കൊവിഡ് നിയന്ത്രണവും പ്രതിരോധവും നടപ്പിലാക്കുന്നത്. കാസര്‍കോഡ് കലക്ടര്‍ ജില്ലയില്‍ യാത്ര ചെയ്യണമെങ്കില്‍ ടെസ്റ്റ് ഫലം വേണം, തുടങ്ങിയ അപ്രായോഗിക കാര്യങ്ങളാണ് ഉത്തരവായി ഇറക്കുന്നത്. ഇത് ഏകോപനം ഇല്ലാത്തതിന്റെ ഉദാഹരണമാണ്. പഞ്ചായത്തുകള്‍ക്കാണ് ഏറ്റവും ഫലപ്രദമായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്നത്. അതിനാല്‍ പഞ്ചായത്തുകള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്ന് കൊവിഡ് അടിയന്തിര ആവശ്യത്തിനായി തുക ചിലവഴിക്കാന്‍ അനുമതി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it