Kerala

ടോം വടക്കന്റെ ബിജെപി പ്രവേശനം എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചല്ലെന്ന് കുമ്മനം

ടോം വടക്കന്റെ ചുവടുമാറ്റം പ്രതിപക്ഷ നിരയിലുള്ള വിള്ളല്‍ വ്യക്തമാക്കുന്നതാണ്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ഇനിയും നേതാക്കള്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ടോം വടക്കന്റെ ബിജെപി പ്രവേശനം എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചല്ലെന്ന് കുമ്മനം
X

പത്തനംതിട്ട: കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും ടോം വടക്കന്‍ ബിജെപിയിലെത്തിയത് എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചാണെന്ന് കരുതുന്നില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ശബരിമല ദര്‍ശനത്തിനായി എത്തിയപ്പോള്‍ നിലയ്ക്കലില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോം വടക്കന്റെ ചുവടുമാറ്റം പ്രതിപക്ഷ നിരയിലുള്ള വിള്ളല്‍ വ്യക്തമാക്കുന്നതാണ്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ഇനിയും നേതാക്കള്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിന്റെ തുടക്കമാണ് ടോം വടക്കനിലൂടെ ഉണ്ടായിട്ടുള്ളതെന്നും ഇനിയും ഇതു തുടരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയും വ്യക്തമാക്കി. ബിജെപി വിളിച്ചാല്‍ ആ നിമിഷം വരാന്‍ ആളുകള്‍ തയ്യാറാണ്. ഒരു പാര്‍ട്ടി അധപതിച്ചാല്‍ അതിനൊരു പരിധിയുണ്ടെന്നും കോണ്‍ഗ്രസിനെ പരിഹസിച്ച് ശ്രീധരന്‍പിള്ള പറഞ്ഞു.

കോണ്‍ഗ്രസ് ദേശീയ വക്താവായിരുന്ന ടോം വടക്കന്‍ ഇന്നുരാവിലെയാണ് ബിജെപി പാളയത്തിലെത്തിയത്. കേരളത്തില്‍ നിന്നും സ്ഥാനാര്‍ഥിയാവാന്‍ ആഗ്രഹിക്കുകയും കോണ്‍ഗ്രസ് നേതൃത്വം നിരന്തരം അവഗണിക്കുകയും ചെയ്തതാണ് ടോം വടക്കന്റെ ചുവടുമാറ്റത്തിന് കാരണമെന്നാണ് സൂചന. ഇത്തവണ ഹൈക്കമാന്റ് തയ്യാറാക്കിയ പട്ടികയിലും ടോം വടക്കനെ ഒഴിവാക്കിയത്രേ. അതേസമയം, ബിജെപിക്കൊപ്പം ചേര്‍ന്ന ടോം വടക്കന്‍ കേരളത്തില്‍ മല്‍സരിച്ചേക്കുമെന്നും സൂചനയുണ്ട്. തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളില്‍ ഒന്നില്‍ ടോം വടക്കനെ മല്‍സരിപ്പിക്കാന്‍ ബിജെപി നീക്കം നടത്തുന്നതായാണ് വിവരം.

Next Story

RELATED STORIES

Share it