- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വര്‍ണക്കടത്ത്: സ്വപ്‌നയടക്കം അഞ്ചു പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ ഐ എ; പ്രതികളെ നാളെ ഹാജരാക്കണമെന്ന് കോടതി
കൊച്ചിയിലെ എന്‍ ഐ എ കോടതിയാണ് പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചത്.സ്വപ്‌ന സുരേഷിനെക്കൂടാതെ കേസിലെ മറ്റു പ്രതികളില്‍പ്പെടുന്ന സന്ദീപ് നായര്‍,മുഹമ്മദ് ഷാഫി, മുഹമ്മദ് അലി ഇബ്രാഹിം,മുഹമ്മദ് അന്‍വര്‍ എന്നിവരെ വീണ്ടും ചോദ്യം ചെയ്യാനാണ് എന്‍ ഐ എ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ ആവശ്യപ്പെട്ടിരിക്കുന്നത്
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന സ്വപ്‌നയടക്കം അഞ്ചു പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി എന്‍ ഐ എ അന്വേഷണം സംഘം കോടതിയില്‍ അപേക്ഷ നല്‍കിയ. എന്‍ ഐ എയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പ്രതികളെ നാളെ ഹാജരാക്കാന്‍ കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. കൊച്ചിയിലെ എന്‍ ഐ എ കോടതിയാണ് പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചത്.സ്വപ്‌ന സുരേഷിനെക്കൂടാതെ കേസിലെ മറ്റു പ്രതികളില്‍പ്പെടുന്ന സന്ദീപ് നായര്‍,മുഹമ്മദ് ഷാഫി, മുഹമ്മദ് അലി ഇബ്രാഹിം,മുഹമ്മദ് അന്‍വര്‍ എന്നിവരെ വീണ്ടും ചോദ്യം ചെയ്യാനാണ് എന്‍ ഐ എ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ ആവശ്യപ്പെട്ടിരിക്കുന്നത്.നേരത്തെ സ്വപ്‌ന അറസ്റ്റിലാകുന്ന സമയത്ത് മൊബൈല്‍ ഫോണുകള്‍,ലാപ്‌ടോപ്പ് എന്‍ ഐ എ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവ അടക്കം പ്രതികളുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ശാസ്ത്രീയ പരിശോധനയക്ക് അയച്ചിരുന്നു. ഈ പരിശോധന ഫലങ്ങള്‍ കഴിഞ്ഞ ദിവസം എന്‍ ഐ എയക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ ഐ എ തയാറെടുക്കുന്നതെന്നാണ് വിവരം.
അതേ സമയം നാളെ സ്വപ്‌നയടക്കമുള്ള പ്രതികളെ ഹാജരാക്കാനാണ് കോടതി ഇത്തരവിട്ടിരിക്കുന്നതെങ്കിലും നിലവില്‍ നെഞ്ചു വേദനയെ തുടര്‍ന്ന് സ്വപ്നയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാളെ സ്വപ്നയെ ആന്‍ജിയോ ഗ്രാമിന് വിധേയമാക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ സ്വപ്നയെ നാളെ കോടതിയില്‍ ഹാജരാക്കുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അതേ സമയം മറ്റു പ്രതികളെ നാളെത്തന്നെ ഹാജരാക്കുമെന്നാണ് അറിയുന്നത്.
RELATED STORIES
വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMT