Kerala

സ്വര്‍ണക്കടത്ത്: പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വാങ്ങും; സ്വത്തു കണ്ടുകെട്ടാനുള്ള നടപടിയുമായി കസ്റ്റംസ്

കേസിലെ പ്രധാന പ്രതികളെ എന്‍ഫോഴ്‌സമെന്റ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇതിനുള്ള നടപടിക്രമങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ആരംഭിച്ചു കഴിഞ്ഞു.കേസിലെ പ്രധാന പ്രതികളായ പി എസ് സരിത്ത്,സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഒരുങ്ങുന്നത്.ഇതിനായി ഇവര്‍ കോടതിയെ സമീപിക്കും.പ്രതികളുടെ സ്വത്തു കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്ക് എന്‍ഫോഴ്‌സമെന്റും കടക്കുമെന്നാണ് അറിയുന്നത്.സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍,പി എസ് സരിത്ത് എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കസ്റ്റംസ് നടപടിയാരംഭിച്ചു

സ്വര്‍ണക്കടത്ത്: പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വാങ്ങും; സ്വത്തു കണ്ടുകെട്ടാനുള്ള നടപടിയുമായി കസ്റ്റംസ്
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപരും വിമാനത്താവളം വഴി ഡി്‌പ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയെന്ന കേസ് അന്വേഷണത്തിന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും. കേസിലെ പ്രധാന പ്രതികളെ എന്‍ഫോഴ്‌സമെന്റ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇതിനുള്ള നടപടിക്രമങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ആരംഭിച്ചു കഴിഞ്ഞു.കേസിലെ പ്രധാന പ്രതികളായ പി എസ് സരിത്ത്,സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഒരുങ്ങുന്നത്.ഇതിനായി ഇവര്‍ കോടതിയെ സമീപിക്കും.പ്രതികളുടെ സ്വത്തു കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്ക് എന്‍ഫോഴ്‌സമെന്റും കടക്കുമെന്നാണ് അറിയുന്നത്.നിലവില്‍ എന്‍ ഐ എയും കസ്റ്റംസുമാണ് സ്വര്‍ണക്കടത്ത് അന്വേഷിക്കുന്നത്. ഇതിനു പിന്നാലെയാണ് എന്‍ഫോഴ്‌മെന്റും കേസ് അന്വേഷിക്കുന്നത്.

ഇതിനിടയില്‍ സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍,പി എസ് സരിത്ത് എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കസ്റ്റംസ് നടപടിയാരംഭിച്ചതായി സൂചനയുണ്ട്. മൂവരുടെയും ബാങ്ക് നിക്ഷേപം അടക്കമുള്ള രേഖകള്‍ കസ്റ്റംസ് ശേഖരിച്ചു.ഇവരുടെ ഭൂസ്വത്തുക്കള്‍ സംബന്ധിച്ച് വിവരങ്ങളും കസ്റ്റംസ് ശേഖരിച്ചു വരികയാണ്.പ്രതികള്‍ക്ക് ബിനാമി പേരില്‍ സ്വത്തുക്കളുള്ളതായും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്.നിലവില്‍ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍ ഉള്ള സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരയെു കസ്റ്റംസിന് ഇതുവരെ കേസില്‍ അറസ്റ്റു ചെയ്യാനോ ചോദ്യം ചെയ്യാനോ സാധിച്ചിട്ടില്ല.സരിത്തിനെ മാത്രമാണ് കസ്റ്റംസ് ഇതുവരെ ചോദ്യം ചെയ്തിരിക്കുന്നത്.സ്വപ്‌നയെയും സന്ദീപിനെയും എന്‍ ഐ എ യുടെ കസ്റ്റഡിയില്‍ ഇരിക്കവെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.ഇരുവരെയും ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്‌തേക്കുമെന്നാണ് അറിയുന്നത്.

നാളെ വരെയാണ് ഇവരെ കോടതി എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരിക്കുന്നത്. ഇതിനു ശേഷം കോടതിയി ല്‍ ഹാജരാക്കുന്ന പ്രതിയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങും ഇതിനു ശേഷം ഇരുവരുടെയും അറസ്റ്റും കസ്റ്റംസ് രേഖപെടുത്തുമെന്നാണ്് വിവരം. ഇതിനിടയില്‍ കസ്റ്റംസിന്റെ അന്വേഷണ സംഘത്തിലെ ഏതാനും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതായുള്ള റിപോര്‍ടുകളും പുറത്തു വരുന്നുണ്ട്.ഇവരുടെ ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റിയതെന്നാണ് അറിയുന്നത്.നിലവില്‍ സാഹചര്യത്തില്‍ ഉത്തരവ് മരവിപ്പിച്ചേക്കുമെന്നും പറയപ്പെടുന്നു.

Next Story

RELATED STORIES

Share it