Kerala

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസ്: രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കേസിലെ പ്രതികളായ നജീബ്, പ്രീജ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതി തള്ളിയത്. കേസ് ഗുരുതര സ്വഭാവത്തിലുള്ളതാണെന്നു ചൂണ്ടിക്കാട്ടിയ കോടതി ഇരുവരുടെയും ജാമ്യാപേക്ഷകള്‍ തള്ളി ഉത്തരവിടുകയായിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും തെളിവുകള്‍ നശിപ്പിക്കാനിടയാകുമെന്നു കോടതി നിരീക്ഷിച്ചു

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസ്: രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
X

കൊച്ചി: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസില്‍ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി . കേസിലെ പ്രതികളായ നജീബ്, പ്രീജ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതി തള്ളിയത്. കേസ് ഗുരുതര സ്വഭാവത്തിലുള്ളതാണെന്നു ചൂണ്ടിക്കാട്ടിയ കോടതി ഇരുവരുടെയും ജാമ്യാപേക്ഷകള്‍ തള്ളി ഉത്തരവിടുകയായിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും തെളിവുകള്‍ നശിപ്പിക്കാനിടയാകുമെന്നു കോടതി നിരീക്ഷിച്ചു.

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനിടെ പ്രതികള്‍ പുറത്തിറങ്ങുന്നത് സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന പ്രോസിക്യുഷന്‍ വാദവും കോടതി മുഖവിലയ്ക്കെടുത്തു.കഴിഞ്ഞ ആഗസ്ത് 31 നു പുലര്‍ച്ചെ വെഞ്ഞാറമൂട് ജങ്ഷനില്‍ വച്ചു ഡിവൈഎഫ്്‌ഐ പ്രവര്‍ത്തകരായ മിഥിലാജ്, ഹഖ് മുഹമ്മദ് എന്നിവരാണ് കൊല്ലപെട്ടത്. കേസില്‍ ഒന്‍പത് പ്രതികള്‍ അറസ്റ്റിയിട്ടുണ്ട്. കേസിലെ മുഖ്യ പ്രതികളെ ഒളിവില്‍ താമസിപ്പിച്ചുവെന്ന ആരോപണമാണ് മദപുരം സ്വദേശിനിയായ പ്രീജയ്്ക്കെതിരെയുള്ളത്.

Next Story

RELATED STORIES

Share it