Kerala

റിസര്‍വേഷന്‍ കോച്ചില്‍ ടിടിഇയെ മര്‍ദ്ദിച്ച് മൂന്ന് അധ്യാപകര്‍ രക്ഷപ്പെട്ടു

മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസില്‍ കാഞ്ഞങ്ങാട്-നീലേശ്വരം സ്റ്റേഷനിടയില്‍ വെച്ചാണ് സംഭവം.

റിസര്‍വേഷന്‍ കോച്ചില്‍ ടിടിഇയെ മര്‍ദ്ദിച്ച് മൂന്ന് അധ്യാപകര്‍ രക്ഷപ്പെട്ടു
X

നീലേശ്വരം: ടിക്കറ്റ് പരിശോധനയ്‌ക്കെത്തിയ ടിടിഇയെ മര്‍ദ്ദിച്ചശേഷം തീവണ്ടിയാത്രക്കാരായ അധ്യാപകര്‍ രക്ഷപ്പെട്ടു. കാസര്‍കോട്ടു നിന്ന് കയറിയ മൂന്ന് അധ്യാപകരാണ് ദക്ഷിണ റെയില്‍വേ കണ്ണൂര്‍ ഡിപ്പോയിലെ ടിടിഇ എം ഷൈജുവിനെ ആക്രമിച്ചത്. പരിക്കേറ്റ ഷൈജുവിനെ കണ്ണൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആര്‍പിഎഫ് അറിയിച്ചു.

മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസില്‍ കാഞ്ഞങ്ങാട്-നീലേശ്വരം സ്റ്റേഷനിടയില്‍ വെച്ചാണ് സംഭവം. കാസര്‍കോട്ടു നിന്ന് റിസര്‍വേഷന്‍ കോച്ചില്‍ കയറിയ അധ്യാപകരോട് ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

സീസണ്‍ ടിക്കറ്റുമായാണ് അധ്യാപകര്‍ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്തത്. മൂന്നുപേരാണ് സംഘത്തിലുണ്ടായതെന്നാണ് ടിടിഇ ആര്‍പിഎഫിനു നല്‍കിയ മൊഴി. അക്രമത്തിനുശേഷം ഇവര്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു.

അക്രമത്തിനിടയില്‍ ടിടിഇയുടെ കൈയില്‍ കിട്ടിയ ഐഡി കാര്‍ഡില്‍നിന്ന് അധ്യാപകരിലൊരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്‍പി സ്‌കൂള്‍ അധ്യാപകന്‍ കെ വി ജയപ്രസാദിന്റെ ഐഡി കാര്‍ഡാണ് ലഭിച്ചത്. അക്രമികളെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് ആര്‍പിഎഫ് പറഞ്ഞു.

Next Story

RELATED STORIES

Share it