- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എകെജി സെന്റര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനോ യുഡിഎഫിനോ പങ്കില്ല: വി ഡി സതീശന്‍
അക്രമത്തിന് പിന്നില്‍ യുഡിഎഫ് ആണെന്ന് സിപിഎം പറയുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തില്‍.സര്‍ക്കാരിനെതിരായ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാമെന്ന് കരുതുന്നവരാണ് അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസും യുഡിഎഫും എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസ് ആക്രമിക്കുന്നതിന് അനുകൂലമായ നിലപാട് ഒരുകാലത്തും സ്വീകരിച്ചിട്ടില്ല
കൊച്ചി: എകെജി സെന്റര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനോ യുഡിഎഫിനോ പങ്കില്ലെന്നും അക്രമത്തിന് പിന്നില്‍ യുഡിഎഫ് ആണെന്ന് സിപിഎം പറയുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെതിരായ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാമെന്ന് കരുതുന്നവരാണ് അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസും യുഡിഎഫും എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസ് ആക്രമിക്കുന്നതിന് അനുകൂലമായ നിലപാട് ഒരുകാലത്തും സ്വീകരിച്ചിട്ടില്ല. പാര്‍ട്ടി ഓഫീസുകള്‍ക്ക് അകത്തേയ്ക്ക് പടക്കമോ ബോംബോ എറിയുന്നത് കോണ്‍ഗ്രസിന്റെയോ യുഡിഎഫിന്റെയോ രീതിയല്ല. ആക്രമണം സംബന്ധിച്ച് നേതൃത്വത്തിന് യാതൊരു വിവരവുമില്ല. പോലിസ് അന്വേഷിക്കട്ടെ. സിസി ടിവിയില്‍ തെളിഞ്ഞിരിക്കുന്ന ദൃശ്യത്തില്‍ വ്യക്തതയില്ല. അതുകൊണ്ട് തന്നെ അക്രമി ആരാണെന്ന് പോലിസ് കണ്ടെത്തട്ടേ.
മലയാളിയുടെ പൊതുബോധത്തെ വെല്ലുവിളിക്കരുത്. നിയമസഭ പോലും മാറ്റിവച്ച് രാഹുല്‍ ഗാന്ധിയുടെ പരിപാടികളില്‍ പങ്കെടുക്കാന്‍ നേതാക്കളെല്ലാം വയനാട്ടിലേക്ക് പോകുകയാണ്. സര്‍ക്കാരിനെ മൂന്ന് ദിവസമായി പ്രതിരോധത്തില്‍ വരിഞ്ഞ് മുറുക്കി നിര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസോ യുഡിഎഫോ ഈ അക്രമത്തിന് മുതിരില്ലെന്ന് കേരളത്തിലെ സാമാന്യബുദ്ധിയുള്ളവര്‍ക്ക് അറിയാം. ഇത്തരം അക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന രീതി കോണ്‍ഗ്രസിനോ യുഡിഎഫിനോ ഇല്ലെന്ന് എല്ലാവര്‍ക്കും അറിയാം. വിഷയങ്ങളില്‍ നിന്ന് വ്യതിചലിച്ച് പുതിയ വിഷയങ്ങളുടെ പിന്നാലെ പോകുന്നത് ആരാണ്? ഞങ്ങള്‍ ആരും ബോംബാക്രമണം നടത്തി വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കില്ല. സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കിയുള്ള സമര പരിപാടികളാണ് യുഡിഎഫ് നടത്തുന്നത്. ആ വിഷയത്തില്‍ നിന്നും ശ്രദ്ധ മാറണമെന്ന് ചിന്തിക്കുന്നവരാണ് ഈ അക്രമത്തിന് പിന്നില്‍.
രാത്രി തന്നെ സിപിഎം ഇറക്കിയിരിക്കുന്ന പ്രസ്താവനയില്‍ അക്രമത്തിന് പിന്നില്‍ യുഡിഎഫ് ആണെന്നാണ് പറഞ്ഞിരിക്കുന്നത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് സിപിഎം നേതാക്കള്‍ ഇങ്ങനെ പറയുന്നത്? സിസി ടിവി ദൃശ്യത്തില്‍ പോലും വ്യക്തതയില്ല. നേരത്തെ തയാറാക്കി വച്ച പ്രസ്താവനയാണിത്. ഒന്നും അറിയാതെ അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസാണ് യുഡിഎഫാണെന്ന് പറയുന്നത് ശരിയായ രീതിയല്ല. എ കെ ആന്റണി അകത്ത് ഇരിക്കുമ്പോഴാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രകടനമായെത്തി കെപിസിസി ഓഫീസ് ആക്രമിച്ചത്. അതിന് കൃത്യമായ തെളിവുകളുണ്ട്.
കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് 42 കോണ്‍ഗ്രസ് ഓഫീസുകളാണ് തകര്‍ക്കപ്പെട്ടത്. അഞ്ച് ഓഫീസുകള്‍ കത്തിക്കുകയും പയ്യന്നൂരിലെ ഗാന്ധി പ്രതിമയുടെ തല അറുക്കുകയും കെപിസിസി ഓഫീസ് ആക്രമിക്കുകയും ചെയ്തു. ആദ്യം വിമാനത്തില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു. രണ്ടാമത് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ചു എന്നതിന്റെ പേരില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു. ഇപ്പോള്‍ മൂന്നാമത്തെ റൗണ്ട് ആക്രമണമാണ് സിപിഎം നടത്തുന്നത്. കഴിഞ്ഞ ഒരു മാസമായി സംസ്ഥാനത്ത് വ്യാപക അക്രമമാണ് സിപിഎം അഴിച്ചു വിടുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു
RELATED STORIES
മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് അന്തരിച്ചു
26 Dec 2024 5:51 PM GMTകോണ്‍ഗ്രസിനെ ഇന്‍ഡ്യ സഖ്യത്തില്‍ നിന്നു പുറത്താക്കാന്‍...
26 Dec 2024 10:44 AM GMTമകന് ട്രാന്‍സ്ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം; മാതാപിതാക്കള്‍...
26 Dec 2024 10:00 AM GMTനന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി;...
26 Dec 2024 9:41 AM GMTതൊഴില്‍ അന്വേഷിക്കുന്ന യുവാക്കളെ മോദി ഭരണകൂടം അടിച്ചമര്‍ത്തുന്നു:...
26 Dec 2024 9:26 AM GMTക്രമസമാധാനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാല്ല:...
26 Dec 2024 9:04 AM GMT