Kerala

വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണം: അന്വേഷണം സി ബി ഐ ഏറ്റെടുക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍

അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാളയാറിലെ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി ഇരയായി കൊല്ലപ്പെട്ടതാണെന്ന കാര്യത്തില്‍ സംശയമില്ല. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ട്ടറോട് സംസാരിച്ചതില്‍ നിന്നു അത് വ്യക്തമായതാണ്. പ്രോസിക്യൂഷന്റെ പരാജയം കൊണ്ടാണ് പ്രതികള്‍ രക്ഷപെട്ടത്. സാക്ഷികളെ സ്വാധീനിക്കാന്‍ സിപിഎം.നേതാക്കള്‍ ശ്രമിക്കുകയാണ്. വാളയാര്‍ കേസിലെ പ്രതികള്‍ സിപിഎം നേതാക്കളുടെ മക്കള്‍ക്കൊപ്പമാണ് സഞ്ചരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഇത്തരം ചിത്രങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ സിപിഎം. തയ്യാറാവുമോയെന്നും അദ്ദേഹം ചോദിച്ചു

വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണം: അന്വേഷണം സി ബി ഐ ഏറ്റെടുക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍
X

കൊച്ചി : വാളയാറിലെ പെണ്‍കുട്ടികളുടെ ദൂരൂഹമരണം സംബന്ധിച്ച കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപി. ഡിസിസി സംഘടിപ്പിച്ച സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാളയാറിലെ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി ഇരയായി കൊല്ലപ്പെട്ടതാണെന്ന കാര്യത്തില്‍ സംശയമില്ല. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ട്ടറോട് സംസാരിച്ചതില്‍ നിന്നു അത് വ്യക്തമായതാണ്. പ്രോസിക്യൂഷന്റെ പരാജയം കൊണ്ടാണ് പ്രതികള്‍ രക്ഷപെട്ടത്. സാക്ഷികളെ സ്വാധീനിക്കാന്‍ സിപിഎം.നേതാക്കള്‍ ശ്രമിക്കുകയാണ്. വാളയാര്‍ കേസിലെ പ്രതികള്‍ സിപിഎം നേതാക്കളുടെ മക്കള്‍ക്കൊപ്പമാണ് സഞ്ചരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഇത്തരം ചിത്രങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ സിപിഎം. തയ്യാറാവുമോയെന്നും അദ്ദേഹം ചോദിച്ചു.

പിണറായി വിജയന് ഇപ്പോള്‍ അധികാര ഭ്രമമാണ്. രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചപ്പോള്‍ അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും ഭാഷയാണ് മുഖമന്ത്രിക്ക്. ധിക്കാരികള പാഠം പഠിപ്പിച്ച ചരിത്രമാണ് കേരളത്തിനുള്ളത്. അതിനാല്‍ പിണറായി വിജയനെ പാഠം പഠിപ്പിക്കാന്‍ ജനങ്ങള്‍ സടകുടഞ്ഞെഴുന്നേല്‍ക്കുമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു..രാജ്യം നേരിടുന്ന സങ്കീര്‍ണമായ ഒരു പ്രശ്നങ്ങള്‍ക്കും മറുപടി പറയാന്‍ പ്രധാനമന്ത്രിയോ കേന്ദ്ര സര്‍ക്കാരോ തയാറാകുന്നില്ല. രാജ്യത്തിന്റെ കരുതല്‍ നിക്ഷേപം പോലും ധൂര്‍ത്തടിക്കുന്ന രീതിയിലാണ് കേന്ദ്ര സര്‍ക്കാറിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സാമ്പത്തിക മേഖലയും കാര്‍ഷികമേഖലയും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് രാജ്യത്തെ സാമ്പത്തിക വിദഗ്ധന്‍മാരും കാര്‍ഷിക വിദഗ്ധന്‍മാരും അഭിപ്രായങ്ങള്‍ പറഞ്ഞിട്ടു പോലും അത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല.-

രാജ്യം കാര്‍ഷിക ആത്മഹത്യയുടെ തലസ്ഥാനമായി മാറുന്നുവെന്ന് പത്രത്തില്‍ പ്രസ്താവന കൊടുത്തത് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ഉപദേഷ്ടാവാണ്.കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക രേഖ തെറ്റാണെന്നാണ് അരവിന്ദ് സുബ്രഹ്മണ്യത്തെ പോലെയുള്ള സാമ്പത്തിക വിദഗ്ദ്ധന്‍മാര്‍ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ കെ ബാബു, കെ പി ധനപാലന്‍, അജയ് തറയില്‍, ഡൊമനിക് പ്രസന്റേഷന്‍, ഡോളി കുര്യാക്കോസ്, അബ്ദുള്‍ മുത്തലിബ്, അഡ്വ. ലാലി വിന്‍സന്റ്, ഐ കെ രാജു, പ്രഫ. വിജലക്ഷമി , എം വി പോള്‍, മേയര്‍ സൗമിനി ജെയിന്‍, എം ഒ ജോണ്‍, പി ജെ ജോയ്, എം എ ചന്ദ്രശേഖരന്‍, ലൂഡി ലൂയിസ്, ദീപ്തി മേരി വര്‍ദഗീസ്, മനോജ് മൂത്തേടന്‍, ജോസഫ് ആന്റണി പങ്കെടുത്തു.

Next Story

RELATED STORIES

Share it