Kerala

എച്ച്1 എൻ1 പടരാൻ സാധ്യത; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

സംസ്ഥാനത്തുടനീളം ഈവർഷം 42 പേരും ഈമാസം മൂന്ന് പേരും എച്ച്1 എൻ1 ബാധിച്ച് മരണപ്പെട്ടിരുന്നു. ഈമാസം മാത്രം 38 പേർക്കും ഇതേ വർഷത്തിൽ 821 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചത്.

എച്ച്1 എൻ1 പടരാൻ സാധ്യത; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം
X

തിരുവനന്തപുരം: പ്രളയത്തിന് ശേഷം രോഗവ്യാപനത്തിനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് എച്ച്1 എൻ1 ജാഗ്രതാ നിർദേശം. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തുടനീളം ഈവർഷം 42 പേരും ഈമാസം മൂന്ന് പേരും എച്ച്1 എൻ1 ബാധിച്ച് മരണപ്പെട്ടിരുന്നു. ഈമാസം മാത്രം 38 പേർക്കും ഇതേ വർഷത്തിൽ 821 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചത്.

പ്രളയമേഖലകളിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കാനുള്ള സാധ്യതകളേറെയാണ്. ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമായി നിരവധിപേരാണ് സംസ്ഥാനത്തുടനീളം കഴിയുന്നത്. ഈ സാഹചര്യത്തിൽ രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. സംസ്ഥാനത്തുടനീളം ജാഗ്രതപാലിക്കണം. എല്ലാ ആശുപത്രികളും ആവശ്യമായ മരുന്നുകൾ എത്തിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

സാധാരണയിലും കൂടുതലായി പനി, വരണ്ട ചുമ, ജലദോഷം, തൊണ്ടവേദന, വിറയൽ, മൂക്കൊലിപ്പ്, വിറയൽ എന്നിവയാണ് എച്ച്1 എൻ1 രോഗത്തിന്റെ ലക്ഷണങ്ങൾ. ചെറിയതോതിലുള്ള ലക്ഷണങ്ങളുള്ളവർ ആദ്യഘട്ടത്തിൽ തന്നെ ചികിത്സ തേടണം. ഗർഭിണികൾ, അഞ്ച് വയിസിൽ താഴെയുള്ള കുട്ടികൾ, 65 വയസിന് മുകളിൽ പ്രായമുള്ളവർ, വൃക്ക, കരൾ, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവരും ജാഗ്രതപാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശമുണ്ട്.

Next Story

RELATED STORIES

Share it