- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വഫാ ഫിറോസിന്റെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കി
മോട്ടോർ വാഹന നിയമപ്രകാരം 15 ദിവസത്തെ സമയപരിധി വച്ച് നൽകിയ നോട്ടീസിൻ്റെ കാലാവധി അവസാനിച്ചിരുന്നു. തുടർച്ചയായ നിയമ ലംഘനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ കാറുടമ വഫാ ഫിറോസിന്റെ ഡ്രൈവിങ് ലൈസൻസ് തിരുവനന്തപുരം ആർടിഒ മൂന്ന് മാസത്തേക്ക് സസ്പെൻ്റ് ചെയ്തു. മോട്ടോർ വാഹന നിയമപ്രകാരം 15 ദിവസത്തെ സമയപരിധി വച്ച് നൽകിയ നോട്ടീസിൻ്റെ കാലാവധി അവസാനിച്ചിരുന്നു. തുടർച്ചയായ നിയമ ലംഘനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ബഷീർ മരണപ്പെട്ട അപകടത്തിൽ കാറോടിച്ച ശ്രീറാം വെങ്കട്ടരാമന്റെ ലൈസൻസ് ഇന്നലെ ഒരു വർഷത്തേക്ക് റദ്ദാക്കിയിരുന്നു. കാറിൽ ശ്രീറാമിനൊപ്പം വഫയും ഉണ്ടായിരുന്നു.
ശ്രീറാം വെങ്കിട്ടരാമനേയും വഫയേയും മോട്ടോർ വാഹന വകുപ്പ് സംരക്ഷിക്കുന്നുവെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് നടപടി. കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ആഴ്ചകൾ കഴിഞ്ഞിട്ടും ഇരുവരുടെയും ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കാൻ പോലും മോട്ടോർ വാഹന വകുപ്പ് ശ്രമിച്ചിരുന്നില്ല. പോലിസിന് പുറമെ മോട്ടോർ വാഹന വകുപ്പും കടുത്ത അലംഭാവം കാട്ടുന്നത് വാർത്തയായിരുന്നു. വകുപ്പിലെ ഉന്നതരുടെ ഇടപെടലാണ് ഇതിനു പിന്നിലെന്നായിരുന്നു ആക്ഷേപം.
ലൈസൻസ് റദ്ദാക്കുന്നതിന് ചില നടപടിക്രമങ്ങളുണ്ടെന്നാണ് ലൈസൻസ് റദ്ദാക്കാൻ തടസ്സമായി മോട്ടോർ വാഹന വകുപ്പ് നൽകിയ വിശദീകരണം. ഇരുവർക്കും നോട്ടീസ് നൽകണമെന്നും എന്നാൽ ശ്രീറാമും വഫയും നോട്ടീസ് കൈപ്പറ്റിയിട്ടില്ലെന്നും വഫ ഫിറോസിനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഇതാണ് നടപടി സ്വീകരിക്കാൻ വൈകുന്നതിന് കാരണമായി വകുപ്പ് പറഞ്ഞത്. സംഭവം വിവാദമായതോടെ ഉടൻ തന്നെ നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു. തുടർന്നാണ് ലൈസൻസ് റദ്ദു ചെയ്തത്.
RELATED STORIES
ആര് അശ്വിന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
18 Dec 2024 12:36 PM GMTബ്രിസ്ബണില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച; കോഹ് ലിയും പുറത്ത്
16 Dec 2024 6:13 AM GMTട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയും...
5 Dec 2024 3:29 PM GMTസയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയുടെ വെടിക്കെട്ട്; വീണത് ലോക...
5 Dec 2024 6:35 AM GMTചാംപ്യന്‍സ് ട്രോഫി; ഇന്ത്യ പാകിസ്താനില്‍ പോവില്ല; സുരക്ഷ പ്രധാനം:...
29 Nov 2024 5:41 PM GMTഐസിസി നിര്‍ണായക യോഗം ഇന്ന്; ചാംപ്യന്‍സ് ട്രോഫിയ്ക്ക് പാകിസ്താന്...
29 Nov 2024 6:35 AM GMT