Kerala

വെസ്റ്റ്‌നൈല്‍ ബാധിച്ച 6 വയസുകാരന്‍ മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ജില്ലയില്‍ വെസ്റ്റ്‌നൈല്‍ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേന്ദ്ര കേന്ദ്ര, സംസ്ഥാന സംഘം പരിശോധനയ്ക്ക് എത്തിയിരുന്നു.

വെസ്റ്റ്‌നൈല്‍ ബാധിച്ച 6 വയസുകാരന്‍ മരിച്ചു
X

മലപ്പുറം: മലപ്പുറം ജില്ലയില്‍ വെസ്റ്റ്‌നൈല്‍ പനി ബാധിച്ച ആറ് വയസുകാരന്‍ മരിച്ചു. വേങ്ങര സ്വദേശി മുഹമ്മദ് ഷാന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ജില്ലയില്‍ വെസ്റ്റ്‌നൈല്‍ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേന്ദ്ര കേന്ദ്ര, സംസ്ഥാന സംഘം പരിശോധനയ്ക്ക് എത്തിയിരുന്നു. ഇവിടെ നിന്ന് മൃഗങ്ങളുടെ രക്തസാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കയ്ക്ക് വകയില്ലെന്നാണ് കേന്ദ്ര സംഘം അറിയിച്ചിരുന്നെതെങ്കിലും ആറു വയസുകാരന്റെ മരണത്തോടെ ജില്ല ആശങ്കയിലായിരിക്കുകയാണ്.

കൊതുകിലൂടെ പകരുന്ന വൈറസ് ബാധയാണ് വെസ്റ്റ്‌നെല്‍. പനി, തലവേദന, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് നേരത്തേ വെസ്റ്റ്‌നൈല്‍ ബാധ സ്ഥിരീകരിച്ചിരുന്നു.

എന്താണ് വെസ്റ്റ്‌നൈല്‍

വൈറസ് കാരണമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് വെസ്റ്റ്‌നൈല്‍. മനുഷ്യനില്‍നിന്നും മനുഷ്യരിലേക്ക് പകരില്ല. ജപ്പാന്‍ ജ്വരത്തെ അപേക്ഷിച്ച് വലിയതായി ബാധിക്കുന്ന രോഗമല്ല വെസ്റ്റ്‌നൈല്‍. ഇത്തരം വൈറസ് ബാധയേല്‍ക്കുന്നവരില്‍ 150ല്‍ ഒരാള്‍ക്ക് മാത്രമാണ് ഗുരുതരമാകാറുള്ളത്. ഗുരുതരാവസ്ഥയില്‍ എത്തിയാലും 10 ശതമാനം മാത്രമാണ് മരണം സംഭവിക്കുക. വെസ്റ്റ്‌നൈല്‍ വൈറസാണ് രോഗമുണ്ടാക്കുന്നത്. ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് രോഗം പരത്തുന്നത്. പക്ഷികളില്‍നിന്ന് പക്ഷികളിലേക്കും രോഗം പരക്കുന്നതായി കണ്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it