Kerala

വിപ്പ് ലംഘനം: അയോഗ്യരാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വിശദീകരിക്കണം; ജോസഫിനും മോന്‍സിനും സ്പീക്കറുടെ നോട്ടീസ്

കൂറുമാറ്റനിയമപ്രകാരം ഇരുവരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് റോഷി അഗസ്റ്റിന്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വിപ്പ് ലംഘനം: അയോഗ്യരാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വിശദീകരിക്കണം; ജോസഫിനും മോന്‍സിനും സ്പീക്കറുടെ നോട്ടീസ്
X

തിരുവനന്തപുരം: വിപ്പ് ലംഘിച്ചുവെന്ന പരാതിയില്‍ പി ജെ ജോസഫിനും മോന്‍സ് ജോസഫിനും സ്പീക്കര്‍ നോട്ടീസ് അയച്ചു. കൂറുമാറ്റനിയമപ്രകാരം ഇരുവരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് റോഷി അഗസ്റ്റിന്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അവിശ്വാസപ്രമേയത്തില്‍ ഇരുവരും വിപ്പ് ലംഘിച്ചുവെന്നായിരുന്നു റോഷി അഗസ്റ്റിന്റെ പരാതി. അയോഗ്യരാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ ഏഴുദിവസത്തിനകം വിശദീകരിക്കണമെന്ന് നോട്ടീസില്‍ സ്പീക്കര്‍ വ്യക്തമാക്കി.

മുന്നണി മാറ്റവുമായി ഇതിന് ബന്ധമില്ലെന്നും നടപടി സ്വീകരിച്ചാല്‍ എംഎല്‍എമാര്‍ അയോഗ്യരാവും. അന്തിമതീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്, കോടതി വിധി എന്നിവ പരിശോധിച്ച ശേഷമായിരിക്കുമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിപ്പ് ലംഘനത്തില്‍ ജോസ് പക്ഷവും ജോസഫ് പക്ഷവും സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. റോഷിക്കും ജയരാജിനുമെതിരേ നല്‍കിയ പരാതി സ്പീക്കര്‍ ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

ജോസഫിന്റെ പരാതിയിലെ നടപടികള്‍ പിന്നീട് സ്വീകരിക്കുമെന്ന് സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക വിപ്പ് റോഷി അഗസ്റ്റിനാണ്. എന്തുകൊണ്ട് വിപ്പ് അംഗീകരിച്ചില്ലെന്ന് ചോദിച്ചാണ് നോട്ടീസ്. ആദ്യം പരാതി നല്‍കിയതും റോഷിയാണ്. അതുകൊണ്ടാണ് ഈ പരാതിയില്‍ ആദ്യം നടപടിയെന്നും സ്പീക്കര്‍ പ്രതികരിച്ചു.

Next Story

RELATED STORIES

Share it