- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വ്യാപകമാകുന്നത് ആശങ്കാജനകം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്
അക്രമികള്‍ക്ക് രാഷ്ടീയ സംരക്ഷണം ലഭിക്കുന്നത് കുറ്റവാളകള്‍ക്ക് തക്കതായ ശിക്ഷ കിട്ടാതിരിക്കാന്‍ കാരണമാകുമ്പോള്‍ സമൂഹത്തിന്റെ നിന്ദ്യമായ മൗനങ്ങള്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുവാനും സാഹചര്യമൊരുക്കുന്നു.
എറണാകുളം: ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വ്യാപകമാകുന്നത് ആശങ്കാജനകമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രണയനൈരാശ്യത്തിന്റെ പേരില്‍ സംസ്ഥാനത്ത് യുവതീ യുവാക്കള്‍ ക്രൂരമായി അക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും നിത്യസംഭവമാവുകയാണ്. വ്യക്തി സ്വാതന്ത്ര്യം തീര്‍ത്തും നിഷേധിക്കപ്പെടുകയും ജാതി ചിന്തകള്‍ക്ക് രാഷ്ടീയ സംരക്ഷണം നല്‍കുകയും ചെയ്യുന്നതുകൊണ്ടാണ് ഇത്തരം ദുരഭിമാനകൊലകളും ആള്‍ക്കൂട്ട അക്രമങ്ങളും തുടര്‍ക്കഥകളാകുന്നത്. നിയമങ്ങള്‍ നീതിക്കൊപ്പമാണെങ്കിലും നിയമപാലകരും ജനനായകരും ജാതി, രാഷ്ടീയ താല്‍പര്യത്തിനൊത്ത് മാത്രം സഞ്ചരിക്കുന്നു. തിരുവല്ലയില്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായി കിടക്കുന്ന പെണ്‍കുട്ടിയുടെയും ചവറയിലെ രഞ്ജിത്തിന്റെ ദാരുണ മരണവും, കോട്ടയത്തെ കെവിന്റെ കൊലപാതകവും എറണാകുളത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമവും അതുതന്നെയാണ് വ്യക്തമാക്കുന്നത്. അതോടൊപ്പം ഇത്തരം ആക്രമണങ്ങള്‍ കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നില്ല എന്നതും ഏറെ ദു:ഖകരമാണ്.
അക്രമികള്‍ക്ക് രാഷ്ടീയ സംരക്ഷണം ലഭിക്കുന്നത് കുറ്റവാളകള്‍ക്ക് തക്കതായ ശിക്ഷ കിട്ടാതിരിക്കാന്‍ കാരണമാകുമ്പോള്‍ സമൂഹത്തിന്റെ നിന്ദ്യമായ മൗനങ്ങള്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുവാനും സാഹചര്യമൊരുക്കുന്നു. കുറ്റവാളികളെ കണ്ടെത്തുന്നതില്‍ അവസാനിപ്പിക്കാതെ അവര്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങി കൊടുക്കുവാനും സമൂഹവും നിയമ സംവിധാനങ്ങളും മുന്നോട്ട് വരണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിസന്റുമാരായ കെ പി സുഫീറ, മേരി എബ്രഹാം, ജനറല്‍ സെക്രട്ടറി ഇര്‍ഷാന, സെക്രട്ടറിമാരായ ചന്ദ്രിക ജയകുമാര്‍, ജമീല. പി, ട്രഷറര്‍ മഞ്ചുഷ മാവിലാടി സംസാരിച്ചു.
RELATED STORIES
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന്റെ വില 800 രൂപ കുറഞ്ഞ് 57,600...
25 Nov 2024 9:01 AM GMTബിജെപിക്ക് ഓക്സിജന്‍ നല്കി വിജയത്തിലേക്കെത്തിച്ചത് വി ഡി സതീശന്: പി ...
25 Nov 2024 8:41 AM GMTസംസ്ഥാനത്തെ അന്തരീക്ഷം തകര്‍ത്തത് യുപി സര്‍ക്കാര്‍ തന്നെ: സംഭാല്‍...
25 Nov 2024 7:46 AM GMT2026 ല്‍ ബിജെപി പാലക്കാട് പിടിക്കും; കെ സുരേന്ദ്രന്റെ രാജിസന്നദ്ധ...
25 Nov 2024 7:02 AM GMTആലുവയില്‍ ട്രെയ്നില്‍ എത്തിച്ച 35 കിലോഗ്രാം കഞ്ചാവ് പിടികൂടി;...
25 Nov 2024 6:58 AM GMTമഹാരാഷ്ട്രയിലെ തോല്‍വി; കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെ രാജിവച്ചു
25 Nov 2024 6:54 AM GMT