Kerala

ശബരിമലയില്‍ യുവതികള്‍ കയറിയിട്ടുണ്ടെങ്കില്‍ ശുദ്ധിക്രിയ ചെയ്യും: പന്തളം കൊട്ടാരം പ്രതിനിധി യുവതീദര്‍ശനം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് തന്ത്രി

ശബരിമലയില്‍ യുവതികള്‍ കയറിയിട്ടുണ്ടെങ്കില്‍ ശുദ്ധിക്രിയ ചെയ്യും: പന്തളം കൊട്ടാരം പ്രതിനിധി  യുവതീദര്‍ശനം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് തന്ത്രി
X

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ കയറിയിട്ടുണ്ടെങ്കില്‍ നടയടച്ച് ശുദ്ധിക്രിയ ചെയ്യുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ. സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന സ്ഥിരീകരണം കിട്ടിയാല്‍ മാത്രമേ മേല്‍നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് പറയാന്‍ കഴിയൂ എന്നും അദ്ദേഹം പന്തളത്ത് പറഞ്ഞു.

അതേസമയം, യുവതീദര്‍ശനം സംബന്ധിച്ച് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. സന്നിധാനത്ത് ദേവസ്വംബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫിസറും കമ്മീഷണറും അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് തന്ത്രി ഇക്കാര്യം പറഞ്ഞത്. പത്തുമിനിറ്റ് നേരം നീണ്ടുനിന്ന പ്രാഥമിക ചര്‍ച്ചയ്ക്കു ശേഷം പുറത്തെത്തിയാണ് മാധ്യമങ്ങളോടായി തന്ത്രി പ്രതികരിച്ചത്. ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ വ്യക്തതവരുത്തെട്ടെയെന്നാണ് തന്ത്രിയുടെ നിലപാടെന്നാണ് അറിയാന്‍ കഴിയുന്നത്.

യുവതികള്‍ കയറിയിട്ടുണ്ടെങ്കില്‍ ആചാരപരമായ കാര്യങ്ങള്‍ ചെയ്യും. ക്രിയ നടത്താന്‍ വേണ്ടി നടയടയ്ക്കും. ഇക്കാര്യം തന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. ദര്‍ശനത്തെപ്പറ്റി അറിയില്ലെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചതെന്നും സ്ഥിരീകരണമുണ്ടായാല്‍ മാത്രമേ ആചാരപരമായ നടപടികള്‍ സ്വീകരിക്കൂ എന്നും ശശികുമാര വര്‍മ കൂട്ടിച്ചേര്‍ത്തു.


Next Story

RELATED STORIES

Share it