News

കൊവിഡ് 19: രോഗം മാറിയിട്ടും വീണ്ടും പോസിറ്റീവ് ഫലം കാണിക്കുന്നതെന്താണെന്ന് അന്വേഷിക്കുമെന്ന് ലോകാരോഗ്യസംഘടന

കൊവിഡ് 19: രോഗം മാറിയിട്ടും വീണ്ടും പോസിറ്റീവ് ഫലം കാണിക്കുന്നതെന്താണെന്ന് അന്വേഷിക്കുമെന്ന് ലോകാരോഗ്യസംഘടന
X

ന്യൂഡല്‍ഹി: രോഗം മാറി ആശുപത്രി വിട്ട ശേഷവും വീണ്ടും കൊറോണ പോസിറ്റീവ് ആകുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്ന് ലോകാര്യോഗസംഘടന. സൗത്ത് കൊറിയയില്‍ നിന്നാണ് ഇത്തരം ധാരാളം കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. അവിടെ 91 പേര്‍ക്ക് രോഗം മാറിയശേഷം വീണ്ടും കൊറോണ ഫലം പോസറ്റീവ് ആയിട്ടുണ്ട്. ചൈനയാണ് മറ്റൊരു രാജ്യം. വൈറസിന് വീണ്ടും സജീവമാകാന്‍ കഴിയുമോ എന്ന ചോദ്യത്തിലേക്കാണ് അത് ശാസ്ത്രജ്ഞന്മാരെ നയിക്കുന്നത്.

സാധാരണ കൊവിഡ് 19 സ്ഥിരീകരിക്കാന്‍ പിസിആര്‍ ടെസ്റ്റ്(polymerase chain reaction) ആണ് നടത്തുക പതിവ്. 24 മണിക്കൂര്‍ ഇടവിട്ട് രണ്ട് തവണ നടത്തിയ ടെസ്റ്റും നെഗറ്റീവ് ആണെങ്കില്‍ രോഗിയെ ഡിസ്ചാര്‍ജ്ജ് ചെയ്യാം. അതിനു ശേഷം വീണ്ടും പോസിറ്റീവ് ആയ കേസുകളാണ് ശാസ്ത്രജ്ഞരെ കുഴയ്ക്കുന്നത്. വൈദ്യശാസ്ത്രപരമായി രോഗബാധയില്‍ നിന്ന് പുറത്തുകടക്കുന്ന ചിലരില്‍ വീണ്ടും വൈറസിന്റെ സാന്നിധ്യം ലോകമാസകലം ആരോഗ്യപ്രവര്‍ത്തകരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

കേരളത്തിലും ഇതിനു സമാനമായ ഒരു കേസ് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it