Sub Lead

സയോണ്‍ വിമാനത്തിന് അനുമതി നിഷേധിച്ച് തുര്‍ക്കി; അസര്‍ബൈജാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനാവാതെ ഇസ്രായേലി പ്രസിഡന്റ്

വരുന്ന ചൊവ്വാഴ്ച്ചയാണ് അസര്‍ബൈജാനിലെ ബാക്കുവില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഹെര്‍സോഗ് എത്തേണ്ടിയിരുന്നത്.

സയോണ്‍ വിമാനത്തിന് അനുമതി നിഷേധിച്ച് തുര്‍ക്കി; അസര്‍ബൈജാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനാവാതെ ഇസ്രായേലി പ്രസിഡന്റ്
X

ഇസ്താംബൂള്‍: അസര്‍ബൈജാനില്‍ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പങ്കെടുക്കില്ല. ഇസ്രായേല്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വിങ്‌സ് ഓഫ് സയണ്‍ എന്ന വിമാനക്കമ്പനിക്ക് വ്യോമാതിര്‍ത്തിയില്‍ പ്രവേശനമില്ലെന്ന് തുര്‍ക്കി സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. വരുന്ന ചൊവ്വാഴ്ച്ചയാണ് അസര്‍ബൈജാനിലെ ബാക്കുവില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഹെര്‍സോഗ് എത്തേണ്ടിയിരുന്നത്.

എന്നാല്‍, യാത്ര റദ്ദാക്കുകയാണെന്ന് കഴിഞ്ഞ ശനിയാഴ്ച്ച പ്രഖ്യാപിച്ചു. സുരക്ഷാകാരണങ്ങളാല്‍ യാത്ര റദ്ദാക്കിയെന്നാണ് പറഞ്ഞത്. എന്നാല്‍, തുര്‍ക്കി വ്യോമാതിര്‍ത്തിയില്‍ കടക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പിച്ചുപറഞ്ഞതാണ് ഇതിന് കാരണം. ബാക്കുവില്‍ സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അസര്‍ബൈജാന്‍ സര്‍ക്കാരും അറിയിച്ചു. വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് എത്തുന്ന ഭരണാധികാരികള്‍ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് മുമ്പും പലവിധ പരിപാടികള്‍ ബാക്കുവില്‍ നടന്നതാണെന്നും അസര്‍ബൈജാന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it