News

ടിവിഎസ്, ബ്രിട്ടനിലെ നോര്‍ട്ടന്‍ മോട്ടോര്‍സൈക്കില്‍ കമ്പനി ഏറ്റെടുത്തു

ടിവിഎസ്, ബ്രിട്ടനിലെ നോര്‍ട്ടന്‍ മോട്ടോര്‍സൈക്കില്‍ കമ്പനി ഏറ്റെടുത്തു
X

ഹൊസൂര്‍: പ്രശസ്ത മോട്ടോര്‍ സൈക്കിള്‍, ഓട്ടോ നിര്‍മാതാക്കളായ ടിവിഎസ് മോട്ടോഴ്‌സ്, ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ കമ്പനി ഏറ്റെടുക്കുന്നു. ബ്രിട്ടനിലെ ഏറ്റവും പ്രശസ്തമായ മോട്ടോര്‍ സൈക്കിള്‍ നിര്‍മാണ കമ്പനിയായ നോര്‍ട്ടനെയാണ് ടിവിഎസ് മോട്ടോഴ്‌സ് ഏറ്റെടുക്കുന്നത്. ടിവിഎസ്സിന്റെ തന്നെ വിദേശ സബ്‌സിഡിയറി വഴിയാണ് ഏറ്റെടുക്കല്‍ നടപടികള്‍ നടന്നത്. 16 മില്യന്‍ പൗണ്ടിനാണ് ഏറ്റെടുക്കല്‍ നടന്നതെന്നാണ് വിവരം.

അടുത്ത കാലത്തുണ്ടായ രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ ഏറ്റെടുക്കലെന്നാണ് വ്യവസായരംഗത്തെ പ്രമുഖര്‍ ഇതിനെ വിലയിരുത്തുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രമുഖ ബ്രാന്‍ഡായ ടിവിഎസ്സിന് അവരുടെ അന്താരാഷ്ട്ര സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ഇതുവഴി സാധിക്കും.

ബ്രിട്ടനിലെ ബിര്‍മിങ്ഹാമിലെ ജെയിംസ് ലാന്‍സ്‌ഡോണ്‍ നോര്‍ട്ടനാണ് 1898 ല്‍ നോര്‍ട്ടന്‍ കമ്പനി സ്ഥാപിച്ചത്. ബ്രിട്ടനിലെ എല്ലാ കാലത്തെയും സുപ്രധാന ബ്രാന്‍ഡുകളിലൊന്നുമാണ് നോര്‍ട്ടന്‍.

20ാം നൂറ്റാണ്ടില്‍ കമ്പനി നിരവധി ലക്ഷ്വറി ക്ലാസിക്ക് മോഡലുകള്‍ അവതരിപ്പിച്ചു. നോര്‍ട്ടന്‍ ഏറ്റെടുക്കുക വഴി തങ്ങളുടെ അന്താരാഷ്ട്രവിപണിയിലെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് ടിവിഎസ് കമ്പനി ജോ. മാനേജിങ് ഡയറക്ടര്‍ സുദര്‍ശന്‍ വേണു പറഞ്ഞു.

അതേസമയം ഏറ്റെടുത്തെങ്കിലും നോര്‍ട്ടന്റെ ബ്രാന്‍ഡുകള്‍ അതേപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it