- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിഎസ്‌സി പരീക്ഷാഹാളില്‍ ക്ലോക്ക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ഹാളില്‍ ക്ലോക്ക് സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. നടപടി സ്വീകരിച്ച ശേഷം ആറാഴ്ചയ്ക്കകം നടപടി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് പിഎസ്‌സി സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.പരീക്ഷാഹാളില്‍ വാച്ച് അനുവദിക്കാത്ത സാഹചര്യത്തില്‍ സമയമറിയുന്നതിന് പകരം സംവിധാനമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.കമ്മീഷന്‍ പിഎസ്‌സി സെക്രട്ടറിയില്‍ നിന്നും റിപോര്‍ട്ട് വാങ്ങി. സമയം അറിയിക്കുന്നതിനായി ഓരോ അര മണിക്കൂറിലും മണി അടിക്കാറുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. പരീക്ഷാ സൂപ്രണ്ട് ഉദ്യോഗാര്‍ത്ഥികളെ സമയം അറിയിക്കാറുമുണ്ട്. എന്നാല്‍ മണി മുഴക്കുന്നത് പരീക്ഷാര്‍ത്ഥികള്‍ ശ്രദ്ധിക്കാറില്ലെന്ന് പരാതിക്കാരന്‍ അറിയിച്ചു.സമയം ഓര്‍മിപ്പിക്കാന്‍ നിരീക്ഷകര്‍ മറന്നു പോകാറുണ്ടെന്നും പരാതിക്കാരന്‍ അറിയിച്ചു. ക്രമക്കേടുകള്‍ കൂടാതെ സുതാര്യതയോടെയും ചിട്ടയോടെയും പരീക്ഷ നടത്തുന്നതിന് നിയന്ത്രണങ്ങളും നിബന്ധനകളും നടപ്പില്‍ വരുത്താനുള്ള അധികാരം പിഎസ്‌സിയില്‍ നിക്ഷിപ്തമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. എങ്കിലും സമയം ക്രമീകരിച്ച് ഉത്തരങ്ങള്‍ എഴുതേണ്ടത് ഉദ്യോഗാര്‍ത്ഥികളെ സംബന്ധിച്ച് പ്രാധാന്യമുള്ളതാണെന്ന് കമ്മീഷന്‍ ഉത്തരവില്‍പറഞ്ഞു.ഉദ്യോഗാര്‍ഥികള്‍ക്ക് സമയം മനസ്സിലാക്കാനായി ക്ലോക്ക് സ്ഥാപിക്കുന്നത് പ്രയോജനകരമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
RELATED STORIES
''ട്രാന്സ് സ്ത്രീ, സ്ത്രീയല്ല'': യുകെ സുപ്രിംകോടതി
17 April 2025 4:18 PM GMTവീട്ടില് കഞ്ചാവ് വളര്ത്തിയ ഉദ്യോഗസ്ഥന് പിടിയില്
17 April 2025 3:53 PM GMTടെക്സസിലെ ഹനുമാന് പ്രതിമക്കെതിരെ കാംപയിനുമായി ട്രംപ് അനുകൂലികള്
17 April 2025 3:46 PM GMTതമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരില് നിന്ന് ജാതിപ്പേര്...
17 April 2025 3:25 PM GMTവഖ്ഫ് ഭേദഗതി നിയമത്തിന്റെ ''ഗുണങ്ങള്'' ക്രിസ്ത്യാനികളെ അറിയിക്കാനായി...
17 April 2025 2:29 PM GMTജലദോഷം മാറ്റാന് നാലു വയസുകാരനെ കൊണ്ട് സിഗററ്റ് വലിപ്പിച്ച...
17 April 2025 1:59 PM GMT