Sports

കട്ട ധോണി ഫാനാണോ ? മൂക്ക് മുട്ടെ തിന്നാം... വരു ഇൗ ഹോട്ടലിലേക്ക്

കട്ട ധോണി ഫാനാണോ ?  മൂക്ക് മുട്ടെ തിന്നാം... വരു ഇൗ ഹോട്ടലിലേക്ക്
X
മൂക്ക് മുട്ടെ തിന്നിട്ട് പണമൊന്നും നല്‍കാതെ കൈയ്യുംവീശി പോരാനാഗ്രഹമുണ്ടെങ്കില്‍ ഈ ഹോട്ടലിലേക്ക് പോന്നോളു. പക്ഷേ ഒരു നിബന്ധന മാത്രമേ ഉള്ളു. നല്ല കട്ട 'ധോണി' ഫാന്‍ ആകണം നിങ്ങള്‍. എങ്കില്‍, മാത്രമേ പശ്ചിമബംഗാളിലെ അലിപുര്‍ദൗറിലെ ശംഭു ബോസിന്റെ 'എംഎസ് ധോണി' ഹോട്ടലില്‍ നിന്നും വയറുനിറയെ ഫ്രീയായി ഭക്ഷണം കഴിക്കാനൊക്കു. രണ്ടുവര്‍ഷമായി ശംഭു ബോസിന്റെ ഹോട്ടലില്‍ ധോണി ഫാന്‍സിനുള്ള ഈ സൗജന്യ സ്‌കീം തുടങ്ങിയിട്ട്. ഇപ്പോഴും ധോണി ഫാനുകാര്‍ മൂക്ക് മുട്ടെ ഭക്ഷിക്കാനായി ശംഭു ബോസിനെ തിരഞ്ഞെത്താറുണ്ട്. ധോണിയോടുള്ള ഇദ്ദേഹത്തിന്റെ ആരാധനയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്. തനിക്ക് ധോണിയെ അത്രയും ഇഷ്ടമാണ്. അദ്ദേഹം തനിക്ക് പ്രചോദനമാണെന്നുമാണ് ശംഭു പറയുന്നത്. ധോണിയുടെ വിവിധ ചിത്രങ്ങള്‍ പതിച്ച ഹോട്ടലില്‍ ബംഗാളി വിഭവങ്ങളാണ് അധികവും വിളമ്പുന്നത്. ഒരിക്കല്‍ തന്റെ കടയുടെ ഖ്യാതി കേട്ടറിഞ്ഞ് സാക്ഷാല്‍ ധോണിയെത്തുമെന്നുള്ള കാത്തിരിപ്പിലാണ് ശംഭു ബോസ്. തന്റെ സ്വപ്‌നം ഒരിക്കല്‍ പൂവണിയും. താന്‍ ഒരിക്കല്‍ അദ്ദേഹത്തെ ഇവിടേക്ക് ക്ഷണിക്കും. അന്ന് അദ്ദേഹത്തിന് കഴിക്കാന്‍ ബാട്ട് മച്ച് (ചോറും മീന്‍കറിയും) നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it