World

കൊവിഡ് 19: സൗദി മന്ത്രിസഭ മാറ്റിവച്ചു; രാജ്യത്ത് ഭക്ഷ്യശേഖരം തൃപ്തികരം

കൊവിഡ് 19 ന്റെ പേരില്‍ കൃത്രിമ ഭക്ഷ്യ ക്ഷാമമുണ്ടാക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കും.

കൊവിഡ് 19: സൗദി മന്ത്രിസഭ മാറ്റിവച്ചു; രാജ്യത്ത് ഭക്ഷ്യശേഖരം തൃപ്തികരം
X

ദമ്മാം: കൊവിഡ് 19 വൈറസ് ബാധ മുന്‍കരുതല്‍ കണക്കിലെടുത്ത് സൗദി മന്ത്രിസഭ ചേരുന്നത് അടുത്താഴ്ചത്തേക്ക് മാറ്റിവച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം 16 മാസത്തേക്ക് മാറ്റിവച്ചിരുന്നു. അതേസമയം, 133 പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 106 പേര്‍ 20ല്‍പരം രാജ്യങ്ങളില്‍നിന്നും എത്തിയവരാണ്. രാജ്യത്ത് ഭക്ഷ്യക്ഷാമമില്ലെന്ന് സൗദി വാണിജ്യമന്ത്രി ഡോ.മാജി അബ്ദുല്ലാഹ് അല്‍ഖുസൈബി അറിയിച്ചു.

സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള 4000 ഹൈപര്‍ മാര്‍ക്കറ്റുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നതായി അദ്ദേഹം വ്യക്തമാക്കി. വിവിധ സ്ഥലങ്ങളിലെ പച്ചക്കറി ഷോപ്പുകളിലും മല്‍സ്യം, മാംസ മാര്‍ക്കറ്റുകളിലും പരിശോധന നടത്തിയിരുന്നു. കൊവിഡ് 19 ന്റെ പേരില്‍ കൃത്രിമ ഭക്ഷ്യ ക്ഷാമമുണ്ടാക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കും. അമിതവില ഈടാക്കുന്നവര്‍ക്കെതിരേ ഉരുക്കുമുഷ്ടികൊണ്ട് നേരിടും. ഭക്ഷ്യവസ്തുക്കള്‍ ഉറപ്പാക്കുന്നതിന് 24 മണിക്കൂറും നിരീക്ഷണത്തിനു സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it