World

24 മണിക്കൂറിനിടെ 7.36 ലക്ഷം രോഗികള്‍; ലോകത്തെ കൊവിഡ് ബാധിതര്‍ 8.38 കോടി കടന്നു

13,411 പേര്‍ക്കാണ് ഒരുദിവസം മാത്രം ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 18,25,709 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 7.36 ലക്ഷം രോഗികള്‍; ലോകത്തെ കൊവിഡ് ബാധിതര്‍ 8.38 കോടി കടന്നു
X

വാഷിങ്ടണ്‍: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. വിവിധ രാജ്യങ്ങളിലായി രോഗബാധിതരുടെ എണ്ണം 8.38 കോടി കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,36,680 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 8,38,06,857 ആയെന്നാണ് പുതിയ കണക്കുകള്‍. 13,411 പേര്‍ക്കാണ് ഒരുദിവസം മാത്രം ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 18,25,709 ആയി ഉയര്‍ന്നു. അതേസമയം, രോഗമുക്തി നിരക്കില്‍ വര്‍ധന രേഖപ്പെടുത്തുന്നത് ആശ്വാസകരമാണ്. ഇതുവരെ 5,93,21,908 പേരുടെ രോഗമാണ് ഭേദമായത്.

2,26,59,240 പേരിപ്പോഴും ചികില്‍സയില്‍ തുടരുന്നു. 1,06,378 പേരുടെ നില ഗുരുതരമാണ്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, യുകെ, തുര്‍ക്കി, ഇറ്റലി, സ്‌പെയിന്‍, ജര്‍മനി, കൊളംബിയ, അര്‍ജന്റീന, മെക്‌സിക്കോ, പോളണ്ട്, ഇറാന്‍, ദക്ഷിണാഫ്രിക്ക, ഉക്രെയിന്‍, പെറു, നെതര്‍ലന്‍ഡ്‌സ്, ഇന്തോനീസ്യ തുടങ്ങിയ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ പട്ടികയില്‍ ആദ്യ 20ലുള്ളത്. ഇതില്‍ 18 രാജ്യങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തിനും മുകളിലാണ്. അമേരിക്കയിലാണ് രോഗവ്യാപനം രൂക്ഷമായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 2,28,413 പേര്‍ക്കാണ് വൈറസ് കണ്ടെത്തിയത്.

3,438 മരണവും റിപോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ 19,046 പേര്‍ക്കും ബ്രസീലില്‍ 56,003 പേര്‍ക്കും യുകെയില്‍ 55,892 പേര്‍ക്കും ഈ സമയം വൈറസ് ബാധിച്ചു. വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: അമേരിക്ക- 2,04,45,654 (3,54,215), ഇന്ത്യ- 1,02,86,329 (1,49,018), ബ്രസീല്‍- 76,75,973 (1,94,976), റഷ്യ- 31,59,297 (57,019), ഫ്രാന്‍സ്- 26,20,425 (64,632), യുകെ- 24,88,780 (73,512), തുര്‍ക്കി- 22,08,652 (20,881), ഇറ്റലി- 21,07,166 (74,159), സ്‌പെയിന്‍- 19,36,718 (50,837), ജര്‍മനി- 17,43,478 (34,104).

Next Story

RELATED STORIES

Share it