World

കൊവിഡ് പ്രതിസന്ധി: അമേരിക്കയോട് 200 വെന്റിലേറ്ററുകള്‍ ആവശ്യപ്പെട്ട് ബ്രിട്ടന്‍

കൊവിഡ് ബാധിതനായി ചികില്‍സയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എത്രയുംവേഗം സുഖം പ്രാപിക്കട്ടെയെന്നും ട്രംപ് ആശംസിച്ചു.

കൊവിഡ് പ്രതിസന്ധി: അമേരിക്കയോട് 200 വെന്റിലേറ്ററുകള്‍ ആവശ്യപ്പെട്ട് ബ്രിട്ടന്‍
X

വാഷിങ്ടണ്‍ ഡിസി: കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രതിസന്ധി മറികടക്കാന്‍ അമേരിക്കയോട് സഹായം അഭ്യര്‍ഥിച്ച് ബ്രിട്ടന്‍. ബ്രിട്ടനില്‍ കൊവിഡ് കേസുകളുടെയും മരണങ്ങളുടെയും എണ്ണം കൂടിവരുന്ന പശ്ചാത്തലത്തില്‍ വെന്റിലേറ്ററുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് അമേരിക്കയുടെ സഹായം അടിയന്തരമായി തേടിയത്. രോഗവ്യാപനത്തോത് അനുദിനം വര്‍ധിക്കുന്ന ബ്രിട്ടന്‍ 200 വെന്റിലേറ്ററുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ബ്രിട്ടനുമായി ഊഷ്മളമായ ബന്ധമാണ് അമേരിക്കയ്ക്കുള്ളത്. ഞങ്ങളുടെ മികച്ച പങ്കാളിയാണ് അവര്‍. അതുകൊണ്ട് ഇക്കാര്യം ഞങ്ങള്‍ക്ക് പരിഹരിക്കേണ്ടതുണ്ട്. ബ്രിട്ടനിലെ ജീവന്‍ രക്ഷിക്കാനുള്ള ഉപകരണങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അവര്‍ക്ക് ഇത് അത്യാവശ്യമാണെന്നും ട്രംപ് പറഞ്ഞു. കൊവിഡ് ബാധിതനായി ചികില്‍സയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എത്രയുംവേഗം സുഖം പ്രാപിക്കട്ടെയെന്നും ട്രംപ് ആശംസിച്ചു.

അദ്ദേഹം പ്രിയപ്പെട്ട സുഹൃത്താണ്. സ്വന്തം രാജ്യത്തെ സ്‌നേഹിക്കുന്നതോടൊപ്പം അമേരിക്കയോട് അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണ്. കൊവിഡ് ബാധയെ വിജയകരമായി തരണം ചെയ്ത് അദ്ദേഹത്തിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവട്ടയെന്ന് പ്രാര്‍ത്ഥിക്കുന്നതായും ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും ട്രംപ്,. ബോറിസ് ജോണ്‍സന്റെ ആരോഗ്യനില സംബന്ധിച്ച് പ്രത്യാശപ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it