- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭീകരന് 'ഡോറിയാന്‍' പാഞ്ഞടുക്കുന്നു; ബഹാമാസും ഫ്ളോറിഡയും ഭീതിയുടെ മുള്‍മുനയില്‍
72 മണിക്കൂറിനുള്ളില്‍ കാറ്റ് തീരത്തെത്തുമെന്നാണ് മയാമിയിലെ നാഷനല്‍ ഹരിക്കെയിന്‍ സെന്റര്‍ പ്രവചിക്കുന്നത്. ചുഴലിക്കാറ്റ് അളക്കാനുള്ള സാഫിര്‍ സിംപ്സണ് തോതനുസരിച്ച് വേഗതയില്‍ രണ്ടാം സ്ഥനമാണ് കാറ്റഗറി 4 ല്‍ പെടുന്ന കൊടുങ്കാറ്റിന്. ഈ വിഭാഗത്തില്‍പ്പെടുന്ന കാറ്റ് ഏറ്റവും ഭദ്രമായ വീടുകളെപ്പോലും തരിപ്പണമാക്കുകയും കടന്നുപോവുന്ന വഴിയിലെ മരങ്ങളും വൈദ്യുതിത്തൂണുകളും മുഴുവന്‍ കടപുഴക്കുകയും ചെയ്യും.
വാഷിങ്ടണ്‍: മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗതയില്‍ അലറിപ്പാഞ്ഞടുക്കുന്ന ഡോറിയാന്‍ ചുഴലിക്കാറ്റിന്റെ ഭീതിയില്‍ അമേരിക്ക. കാറ്റഗറി നാലിലേക്ക് ശക്തിപ്പെടാന്‍ സാധ്യതയുള്ള ഡോറിയാന്‍ അറ്റ്ലാന്റിക് തീരം തൊടാനിരിക്കേ ഫ്ളോറിഡയില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വിമാനങ്ങള്‍ റദ്ദാക്കുകയും സ്പേസ് കോസ്റ്റിലെ റോക്കറ്റ് ലോഞ്ചിങ് സൈറ്റുകളില്‍ മുന്‍കരുതലെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് ഗവര്‍ണര്‍ റോണ്‍ ഡെസാന്റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കാറ്റിനെ പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി പ്രദേശവാസികള്‍ക്ക് മണല്‍ച്ചാക്കുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
72 മണിക്കൂറിനുള്ളില്‍ കാറ്റ് തീരത്തെത്തുമെന്നാണ് മയാമിയിലെ നാഷനല്‍ ഹരിക്കെയിന്‍ സെന്റര്‍ പ്രവചിക്കുന്നത്. ചുഴലിക്കാറ്റ് അളക്കാനുള്ള സാഫിര്‍ സിംപ്സണ് തോതനുസരിച്ച് വേഗതയില്‍ രണ്ടാം സ്ഥനമാണ് കാറ്റഗറി 4 ല്‍ പെടുന്ന കൊടുങ്കാറ്റിന്. ഈ വിഭാഗത്തില്‍പ്പെടുന്ന കാറ്റ് ഏറ്റവും ഭദ്രമായ വീടുകളെപ്പോലും തരിപ്പണമാക്കുകയും കടന്നുപോവുന്ന വഴിയിലെ മരങ്ങളും വൈദ്യുതിത്തൂണുകളും മുഴുവന്‍ കടപുഴക്കുകയും ചെയ്യും.
ഡോറിയാന്‍ തിങ്കളാഴ്ച്ച ഫ്ളോറിഡയുടെ കിഴക്കന്‍ തീരത്തേക്കാണ് ആദ്യം എത്തുക. തുടര്‍ന്ന് ചൊവ്വാഴ്ച്ച മധ്യ ഫ്ളോറിഡയിലേക്കു കടക്കും. എന്നാല്‍, കാറ്റിന്റെ അലയൊലികള്‍ ശനിയാഴ്ച്ച വൈകുന്നേരത്തോടെ തന്നെ ഫ്ളോറിഡയുടെ ചില ഭാഗങ്ങളില്‍ അനുഭവപ്പെടുമെന്ന് ഹരിക്കെയിന്‍ സെന്റര്‍ മുന്നറിയിപ്പു നല്കുന്നു. കൊടുങ്കാറ്റ് ജനവാസ പ്രദേശങ്ങളെയും ഫ്ളോറിഡയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും കാര്യമായി ബാധിക്കുമെന്നാണു കരുതുന്നത്.
കരീബിയന്‍ ദ്വീപുകളെ തൊട്ടുരുമ്മി വ്യാഴാഴ്ച്ചയാണ് ഡോറിയാന്‍ ബഹാമാസിലേക്കു നീങ്ങിയത്. വരും ദിവസങ്ങളില്‍ ഡോറിയാന്‍ ബഹാമാസിലും തെക്കുകിഴക്കന്‍ യുഎസിലും ശക്തമായ മഴയും നാശനഷ്ടങ്ങള്‍ വിതക്കാന്‍ സാധ്യതയുള്ള കാറ്റും സൃഷ്ടിക്കുമെന്നാണു കരുതുന്നത്.
ഫ്ളോറിഡയിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിക്കണമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു. കൊടുങ്കാറ്റ് പരിഗണിച്ച് പോളണ്ടിലേക്കുള്ള യാത്ര ട്രംപ് മാറ്റിവച്ചു.
RELATED STORIES
വയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMT'സിംഹം, കരടി, തത്തകള്‍'; കിമ്മിന് സമ്മാനം നല്കി പുടിന്
23 Nov 2024 1:05 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMT