- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രണ്ടു മാസത്തിനിടെ 350ഓളം ആനകള്‍ ചത്ത നിലയില്‍
മൂന്ന് മണിക്കൂര്‍ വിമാനയാത്രയ്ക്കിടെ 169 ആനകളുടെ ജഡങ്ങളാണ് കണ്ടെത്തിയത്
ഗാബറണ്‍: രണ്ടു മാസത്തിനിടെ ബോട്‌സ്വാനയില്‍ 350ഓളം ആനകള്‍ ദുരൂഹ സാഹചര്യത്തില്‍ ചത്തതായി റിപോര്‍ട്ട്. മൃഗങ്ങളുടെ മരണകാരണം വ്യക്തമല്ലെന്നും സാംപിളുകളില്‍ പരിശോധിച്ചതിന്റെ ലാബ് ഫലങ്ങള്‍ പുറത്തുവരാന്‍ ആഴ്ചകളെടുക്കുമെന്നും സര്‍ക്കാരിനെ ഉദ്ധരിച്ച് ബിബിസി റിപോര്‍ട്ട് ചെയ്തു. ആഫ്രിക്കയിലെ ആനകളുടെ ജനസംഖ്യയുടെ മൂന്നിലൊന്നാണ് ബോട്‌സ്വാനയിലുള്ളത്. മെയ് ആദ്യം മുതല്‍ ദക്ഷിണാഫ്രിക്കയിലുള്ള തന്റെ സഹപ്രവര്‍ത്തകര്‍ 350 ഓളം ആനകളുടെ ജഡങ്ങളാണ് ഒകാവാംഗോ ഡെല്‍റ്റയില്‍ കണ്ടതായി യുകെ ആസ്ഥാനമായുള്ള നാഷനല്‍ പാര്‍ക്ക് റെസ്‌ക്യൂ ചാരിറ്റിയുടെ നിയാല്‍ മക്കാന്‍ പറഞ്ഞു. ഡെല്‍റ്റയ്ക്കു മുകളിലൂടെ വിമാനത്തില്‍ യാത്ര ചെയ്തപ്പോള്‍ ലഭിച്ച വിവരം മെയ് ആദ്യവാരം തമ്മെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. മൂന്ന് മണിക്കൂര്‍ വിമാനയാത്രയ്ക്കിടെ 169 ആനകളുടെ ജഡങ്ങളാണ് കണ്ടെത്തിയത്. തുടരന്വേഷണത്തില്‍ നിരവധി ആനകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ഇവ 350 ലേറെ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ആനകളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ ഇത് തികച്ചും പ്രവചനാതീതമാണെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു.
ആനകള്‍ മാത്രമാണ് മരിക്കുന്നതെന്നും വേട്ടക്കാര്‍ ഉപയോഗിക്കുന്ന സയനൈഡ് ആണെങ്കില്‍ മറ്റ് മൃഗങ്ങളും മരണപ്പെടില്ലേയെന്നും മക്കാന്‍ ബിബിസിയോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ബോട്‌സ്വാനയില്‍ ജൈവ ആന്ത്രാക്‌സ് വിഷബാധ കാരണം നൂറോളം ആനകള്‍ ചത്തിരുന്നു.
Hundreds of elephants found dead in Botswana