- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
''അവകാശങ്ങളില്‍ നിന്ന് കൈയ്യെടുക്കൂ' ട്രംപിനെതിരേ യുഎസ് നഗരങ്ങളില്‍ പ്രതിഷേധം; ഇലോണ്‍ മസ്‌കിനെ നാടുകടത്തണമെന്നും ആവശ്യം (ചിത്രങ്ങള്‍)

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണരീതികളില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് അമേരിക്കക്കാര്‍ തെരുവില്‍ ഇറങ്ങി. ഡെലാവേര്‍ മുതല്‍ ഹവായ് വരെയുള്ള 50 സംസ്ഥാനങ്ങളിലെ 1,200 പ്രദേശങ്ങളില്‍ വന്‍ പ്രതിഷേധമാണ് നടന്നത്. പൗരാവകാശ സംഘടനകളും തൊഴിലാളി യൂണിയനുകളും തിരഞ്ഞെടുപ്പ് പ്രവര്‍ത്തകരും മുന്‍ സൈനികരുടെ സംഘടനകളും ഗസയിലെ അധിനിവേശത്തിനെതിരേ പ്രവര്‍ത്തിക്കുന്ന സംഘടനകളും അടക്കം 150 സംഘടനകളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.













യുഎസ് ഭരണകൂടത്തിന്റെ ചെലവ് വെട്ടിക്കുറക്കാനെന്ന പേരില്‍ രൂപീകരിച്ച ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി(ഡോജ്) മേധാവി ഇലോണ്‍ മസ്‌കിനെ നാടുകടത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കക്കാരനായ മസ്‌കിനെ നാടുകടത്തണമെന്നാണ് ആവശ്യം. ചെലവ് വെട്ടിക്കുറക്കുന്നു എന്ന പേരില്‍ ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനും സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഓഫിസുകള്‍ പൂട്ടിയതിനും ആരോഗ്യ സുരക്ഷാ പദ്ധതികള്‍ നിര്‍ത്തിയതിനും മറ്റും എതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചു. സാമൂഹിക സുരക്ഷയില്‍ നിന്നും കൈയ്യെടുക്കൂ, ജനാധിപത്യത്തില്‍ നിന്നും കൈയ്യെടുക്കൂ, ട്രംപ് നാസിയാണ്, ഇത് മൂന്നാം റീഷാണ് (നാസി ജര്‍മനിയിലെ ഭരണകൂടം), ഗസയെ ജീവിക്കാന്‍ അനുവദിക്കൂ തുടങ്ങി നിരവധി ബാനറുകളും പ്രതിഷേധക്കാരുടെ കൈവശമുണ്ടായിരുന്നു.
RELATED STORIES
തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മക്കളും മരിച്ചു
15 April 2025 3:32 PM GMTമുനമ്പം വഖ്ഫ് ഭൂമി മുസ്ലിം സമൂഹത്തിനെതിരേ ശത്രുത വളര്‍ത്താനുള്ള...
15 April 2025 2:29 PM GMTകേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് ഹൈഡ്രോ കഞ്ചാവ് കടത്തിയ എഞ്ചിനീയര്‍ ...
15 April 2025 1:16 PM GMTക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി; കീഴ്ശാന്തിയെ കാണാനില്ല
15 April 2025 12:27 PM GMTമുനമ്പം പ്രശ്നത്തിന് വഖ്ഫ് ഭേദഗതി നിയമം പരിഹാരമാവില്ല: കേന്ദ്രമന്ത്രി ...
15 April 2025 11:27 AM GMTകിടപ്പ് മുറിയില്‍ നട്ടു വളര്‍ത്തിയത് 21 കഞ്ചാവ് ചെടികള്‍; പിടികൂടി...
15 April 2025 10:57 AM GMT