World

ഇനി കുളിക്കാനും മെഷീന്‍; മനുഷ്യനെ കുളിപ്പിക്കുന്ന വാഷിങ് മെഷീനുമായി ജപ്പാന്‍

ഇനി കുളിക്കാനും മെഷീന്‍; മനുഷ്യനെ കുളിപ്പിക്കുന്ന വാഷിങ് മെഷീനുമായി ജപ്പാന്‍
X

ടോക്കിയോ: കണ്ടുപിടിത്തങ്ങളുടെ നാടാണ് ജപ്പാന്‍. ജപ്പാന്റെ ടെക്‌നോളജികള്‍ ലോകം മുഴുവന്‍ അറിയപ്പെടുന്നതാണ്.ഇപ്പോഴിതാ മനുഷ്യനെ കുളിപ്പിക്കുന്ന വാഷിങ് മെഷീന്‍ വിപണിയിലിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ജപ്പാന്‍. കുളിക്കാന്‍ മടിയുള്ളവര്‍ക്കും കുളിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും ഇനി കുളി എളുപ്പമാവും. ഉടന്‍ കുളിപ്പിക്കുന്ന വാഷിങ്‌മെഷീന്‍ വിപണിയിലിറക്കാനാണ് ജപ്പാന്റെ തീരുമാനം. മിറായ് നിഞ്ചന്‍ സെറാക്കുക്കി എന്നാണ് ജാപ്പാനീസ് ഭാഷയില്‍ ഈ മെഷീന്റെ പേര്.

ഒസാക്കാ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന സയന്‍സ് കോ എന്ന സ്ഥാപനമാണ് ഈ വാഷിങ് മെഷീന്‍ നിര്‍മ്മിക്കുന്നത്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ വാഷിങ് മെഷീന്‍ കുളി ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് ആ വ്യക്തിയെ കുറിച്ച് കൃത്യമായി വിശകലനം ചെയ്യും. ഈ മെഷീനില്‍ കുളിച്ചാല്‍ ശരീരം മാത്രമല്ല മനസ്സും വൃത്തിയാവുമെന്നാണ് റിപ്പോര്‍ട്ട്. ഈ മെഷീനില്‍ കുളിക്കാന്‍ എടുക്കുന്ന സമയം 15 മിനിറ്റാണ്. കുളിക്കാനായി ഒരാള്‍ ഇതിനുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഇതിന്റെ പകുതി ഭാഗത്തോളം ചൂടി വെള്ളം നിറയ്ക്കും. തുടര്‍ന്ന് തീരേ ചെറിയ സുഷിരങ്ങളുള്ള ഹൈസ്പീഡ് വാട്ടര്‍ ജെറ്റുകളിലൂടെ വെള്ളി കുളിക്കുന്ന ആളുടെ ശരീരത്തിലേക്ക് വീഴ്ത്തും.

ജപ്പാനിലെ ഒസാക്കയിലെ കന്‍സായി എക്‌സ്‌പോയിലാണ് ഇത് പ്രദര്‍ശിപ്പിച്ചത്. പോര്‍വിമാനങ്ങളുടെ കോക്ക്പിറ്റിന്റെ മാതൃകയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മേളയില്‍ ആദ്യം രജിസ്ട്രര്‍ ചെയ്യുന്ന 1000 പേര്‍ക്ക് ഈ മെഷിനീല്‍ കുളിക്കാനുള്ള അവസരം ഒരുക്കും. മെഷീന്റെ വന്‍ തോതിലുള്ള നിര്‍മ്മാണം കമ്പനി ആരംഭിച്ച് കഴിഞ്ഞെന്നും ഇതിന്റെ ഉപജ്ഞാതാക്കള്‍ പറയുന്നു. 1970ല്‍ നടന്ന ജപ്പാന്‍ വേള്‍ഡ് എക്‌സ്‌പോയില്‍ സാനിയോ ഇലക്ട്രിക്ക് എന്ന കമ്പനി സമാനമായ മെഷീന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഇത് വിപണിയില്‍ ഇറക്കിയിരുന്നില്ല. എന്നാല്‍ ഇതിന്റെ വില കമ്പനി പുറത്ത് വിട്ടിട്ടില്ല.



Next Story

RELATED STORIES

Share it