World

ചരിത്രത്തിലാദ്യമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കറുത്ത വര്‍ഗക്കാരി

ദീര്‍ഘകാലമായി ബൈഡന്റെ ഉപദേഷ്ടാവായിരുന്ന ജീന്‍പിയറി 2020 പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്തു ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സീനിയര്‍ അഡൈ്വസറും ആയിരുന്നു. അതിനു മുന്‍പ് 2008ലും 2012ലും ഒബാമയുടെ പ്രചാരണ ടീമിലും അവര്‍ ഉണ്ടായിരുന്നു.

ചരിത്രത്തിലാദ്യമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കറുത്ത വര്‍ഗക്കാരി
X

വാഷിങ്ടണ്‍: ചരിത്രത്തിലാദ്യമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കറുത്ത വര്‍ഗക്കാരിയെ നിയമിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ജെന്‍ സാക്കി മെയ് 13നു വിരമിച്ച് എംഎസ്എന്‍ബിസിസി ചാനലിലേക്ക് മടങ്ങുമ്പോള്‍ ഈ സ്ഥാനമേല്‍ക്കുന്ന ജീന്‍പിയറി ഈ തസ്തികയില്‍ നിയമിക്കപ്പെടുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയാണ്. നിലവില്‍ പ്രിന്‍സിപ്പല്‍ ഡപ്യൂട്ടി പ്രസ് സെക്രട്ടറിയാണ് അവര്‍.ദീര്‍ഘകാലമായി ബൈഡന്റെ ഉപദേഷ്ടാവായിരുന്ന ജീന്‍പിയറി 2020 പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്തു ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സീനിയര്‍ അഡൈ്വസറും ആയിരുന്നു. അതിനു മുന്‍പ് 2008ലും 2012ലും ഒബാമയുടെ പ്രചാരണ ടീമിലും അവര്‍ ഉണ്ടായിരുന്നു.

ജീന്‍പിയറിയുടെ പരിചയ സമ്പത്തിനെയും കഴിവുകളെയും സ്വഭാവഭദ്രതയേയും ബൈഡന്‍ പ്രസ്താവനയില്‍ പ്രകീര്‍ത്തിച്ചു.

ദിവസേന മാധ്യമങ്ങളോട് ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ചുമതലയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിക്കുള്ളത്.സ്വവര്‍ഗരതി തുറന്നു സമ്മതിച്ചിട്ടുള്ള ആദ്യത്തെ പ്രസ് സെക്രട്ടറി എന്ന പ്രത്യേകത കൂടിയുണ്ട് ജീന്‍പിയറിക്ക്. ന്യുയോര്‍ക്കില്‍ വളര്‍ന്ന അവരുടെ മാതാപിതാക്കള്‍ ഹൈഷിയില്‍ നിന്നു വന്നവരാണ്. 'അമ്മ ശുചീകരണ തൊഴിലാളിയും പിതാവ് ടാക്‌സി ഡ്രൈവറും ആയിരുന്നു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണു ജീന്‍പിയറി ബിരുദമെടുത്തത്.കരീന്‍ പിയറിനെ പ്രസ് സെക്രട്ടറിയായി പ്രഖ്യാപിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അനുഭവപരിചയം, കഴിവ്, സമഗ്രത എന്നിവ കണക്കിലെടുത്താണ് കരീനിനെ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it