World

യുഎസില്‍ കാണാതായ മധ്യവയസ്‌കനെ വളര്‍ത്തുനായ്ക്കള്‍ തിന്നതെന്നു പോലിസ്

യുഎസില്‍ കാണാതായ മധ്യവയസ്‌കനെ വളര്‍ത്തുനായ്ക്കള്‍ തിന്നതെന്നു പോലിസ്
X

ടെക്‌സാസ്: ദിവസങ്ങളായി കാണാതായ 57കാരനെ വളര്‍ത്തുനായ്ക്കള്‍ തിന്നതാണെന്നു പോലിസ് കണ്ടെത്തല്‍. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം. തന്റ വളര്‍ത്തുനായ്ക്കള്‍ക്കൊപ്പം താമസിച്ചിരുന്ന ഫ്രെഡി മാക്ക് എന്നയാളെയാണ് നായക്കള്‍ പൂര്‍ണമായും ഭക്ഷണമാക്കിയത്.

ഫ്രെഡിനെ കാണാനില്ലെന്നു നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു പോലിസ് വീട്ടില്‍ പരിശോധനക്കായി എത്തി. എന്നാല്‍ ഫ്രെഡി വളര്‍ത്തിയിരുന്ന 18 നായ്ക്കള്‍ പോലിസിനു നേരെ തിരിഞ്ഞതിനെ തുടര്‍ന്നു പരിശോധന സാധ്യമായില്ല. തുടര്‍ന്നു ഡ്രോണ്‍ ഉപയോഗിച്ചു പരിശോധന നടത്തി. പിന്നീട് 13 നായ്ക്കളെ പോലിസ് വെടിവച്ചു കൊന്നു. ബാക്കിയുള്ള രണ്ടെണ്ണത്തിനെ മറ്റു നായ്ക്കള്‍ തന്നെ കൊന്നു. ഇതോടെയാണ് പോലിസിനു വീട്ടില്‍ പ്രവേശിക്കാന്‍ സാധിച്ചത്.

പരിശോധനയില്‍ വീടിനു പരിസരത്തു നിന്നും നിരവധി എല്ലുകളും മറ്റും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവ മനുഷ്യന്റേതാണെന്നു ആദ്യഘട്ടത്തില്‍ പോലിസ് സംശയിച്ചില്ല. പിന്നീട് നായ്ക്കളുടെ കൂട്ടില്‍ നടത്തിയ പരിശോധനയില്‍ മനുഷ്യന്റെ മുടിയും മറ്റും കണ്ടെത്തി. ഇതോടെയാണ് എല്ലുകളും മറ്റും ശാസ്ത്രീയ പരിശോധനക്കു വിധേയമാക്കിയത്. ഇതോടെയാണ് നായ്ക്കള്‍ തന്നെയാണ് ഫ്രെഡിനെ ഭക്ഷണമാക്കിയതെന്നു തെളിഞ്ഞത്. എന്നാല്‍ മാക്കിനെ കൊന്നത് നായ്ക്കളാണോയെന്നു സ്ഥിരീകരിച്ചിട്ടില്ല.

Next Story

RELATED STORIES

Share it