Sub Lead

ഡല്‍ഹിയില്‍ ഓപ്പറേഷന്‍ താമര; 25 കോടി വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചെന്ന് ആം ആദ്മി എംഎല്‍എ

ഡല്‍ഹിയില്‍ ഓപ്പറേഷന്‍ താമര; 25 കോടി വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചെന്ന് ആം ആദ്മി എംഎല്‍എ
X
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപി 'ഓപ്പറേഷന്‍ താമര'യുമായി ഇറങ്ങിയിരിക്കുകയാണെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി. 25 കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചെന്ന ആരോപണവുമായി ആം ആദ്മി എംഎല്‍എ ഋതുരാജ് ത്സാ രംഗത്തെത്തിയിരിക്കുകയാണ്. പത്ത് എംഎല്‍എമാരുമായി ബിജെപിയില്‍ ചേരണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം എന്നും ഋതുരാജ് ത്സാ അറിയിച്ചു. എന്നാല്‍ ഇദ്ദേഹത്തിന്റെ ആരോപണം ബിജെപി തള്ളിയിട്ടുണ്ട്. പരാതി കൊടുക്കാന്‍ ഇദ്ദേഹത്തെ വെല്ലുവിളിച്ചിരിക്കുകയാണ് ബിജെപി.

ആം ആദ്മിക്ക് വലിയ രീതിയില്‍ ഗ്രിപ്പുള്ള പഞ്ചാബിലും ഓപ്പറേഷന്‍ താമര ആരോപണം ബിജെപിക്കെതിരെ നില്‍ക്കുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയിലും ഇതേ ആരോപണം വരുന്നത്. നേരത്തെ ബീഹാര്‍, ഹിമാചല്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, യുപി, മഹാരാഷ്ട്ര എന്നിങ്ങനെ നിരവധി സംസ്ഥാനങ്ങളില്‍ പല ഘട്ടങ്ങളിലായി ഓപ്പറേഷന്‍ താമര ആരോപണങ്ങളും വിവാദങ്ങളും വന്നിട്ടുള്ളതാണ്.





Next Story

RELATED STORIES

Share it