World

സിറിയയില്‍ കനത്ത വെല്ലുവിളി ഉയര്‍ത്തി വിമതരുടെ മുന്നേറ്റം; ആയിരങ്ങള്‍ പലായനം ചെയ്തു

സിറിയയില്‍ കനത്ത വെല്ലുവിളി ഉയര്‍ത്തി വിമതരുടെ മുന്നേറ്റം; ആയിരങ്ങള്‍ പലായനം ചെയ്തു
X

ഡമസ്‌കസ്: സിറിയന്‍ സര്‍ക്കാരിന് കനത്ത വെല്ലുവിളി ഉയര്‍ത്തി സിറിയയില്‍ വിമതരുടെ മുന്നേറ്റം. രാജ്യത്തെ സുപ്രധാന മൂന്നാമത്തെ നഗരമായ ഹിംസ് പിടിച്ചടക്കാന്‍ സൈന്യവുമായി രൂക്ഷ പോരാട്ടത്തിലാണ് വിമതര്‍. ഹിംസിന്റെ ഭരണ നിയന്ത്രണത്തിലുള്ള റസ്താന്‍, തല്‍ബീസ പട്ടണങ്ങള്‍ പിടിച്ചതായും നഗരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ എത്തിയതായും വിമത സായുധ വിഭാഗമായ ഹൈഅത് തഹ്‌രീര്‍ അശ്ശാം തലവന്‍ റമി അബ്ദുര്‍റഹ്‌മാന്‍ അറിയിച്ചു.

ഏറ്റുമുട്ടല്‍ കനത്തതോടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ ഹിംസില്‍നിന്ന് പലായനം ചെയ്തു. അസദ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള പടിഞ്ഞാറന്‍ തീരമേഖലയിലേക്കാണ് കുടുംബങ്ങള്‍ പലായനം ചെയ്തതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അറിയിച്ചു.

തലസ്ഥാനമായ ഡമസ്‌കസിനെ അസദിന്റെ ശക്തികേന്ദ്രങ്ങളായ തീരപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന നഗരമാണ് ഹിംസ്. അലപ്പോ, ഹമാ നഗരങ്ങളില്‍നിന്ന് സൈന്യം പിന്മാറിയതോടെയാണ് വിമതര്‍ നിയന്ത്രണം ഏറ്റെടുത്തത്. സിറിയയില്‍ വീണ്ടും ശക്തിയാര്‍ജിച്ച ആഭ്യന്തര സംഘര്‍ഷത്തില്‍ ഒരാഴ്ചക്കിടെ 2.80 ലക്ഷം പേര്‍ അഭയാര്‍ഥികളായതായി യു.എന്‍ ലോക ഭക്ഷ്യ പദ്ധതി തലവന്‍ സമീര്‍ അബ്ദുല്‍ ജാബിര്‍ പറഞ്ഞു. സംഘര്‍ഷം തുടരുകയാണെങ്കില്‍ 15 ലക്ഷം പേര്‍ കുടിയൊഴിപ്പിക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.





Next Story

RELATED STORIES

Share it