World

കൊവിഡ് ബാധയെ മതപരമായി ചിത്രീകരിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണം: ലോകാരോഗ്യസംഘടന

കൊവിഡ് ബാധിക്കുകയെന്നത് ആരുടെയും തെറ്റല്ല. എല്ലാ കൊവിഡ് കേസുകളും ഓരോ ഇരകളാണ്. വംശീയവും വംശീയവുമായി വൈറസ് കേസുകള്‍ കണക്കാക്കാതിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത്തരത്തിലുള്ള നടപടി ഒന്നിനെയും സഹായിക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി ഡയറക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കൊവിഡ് ബാധയെ മതപരമായി ചിത്രീകരിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണം: ലോകാരോഗ്യസംഘടന
X

വാഷിങ്ടണ്‍: കൊവിഡ് വൈറസ് ബാധയെ മതപരമായി ചിത്രീകരിക്കുന്നതില്‍നിന്ന് രാജ്യങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് ലോകാരോഗ്യസംഘടന നിര്‍ദേശിച്ചു. കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവാനുള്ള കാരണം നിസാമുദ്ദീന്‍ മര്‍കസില്‍ നടന്ന തബ്‌ലീഗ് സമ്മേളനമാണെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് മതത്തിന്റെ അടിസ്ഥാനത്തിലോ മറ്റേതെങ്കിലും മാനദണ്ഡങ്ങള്‍ പ്രകാരമോ കൊവിഡ് രോഗത്തെ നിര്‍വചിക്കരുതെന്ന് ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സി പ്രോഗ്രാം ഡയറക്ടര്‍ മൈക് റയാന്റെ പ്രതികരണം. ലോകത്തെ കൊവിഡ് ബാധയെക്കുറിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം രാജ്യങ്ങളോട് ഇക്കാര്യം നിര്‍ദേശിച്ചത്.

കൊവിഡ് ബാധിക്കുകയെന്നത് ആരുടെയും തെറ്റല്ല. എല്ലാ കൊവിഡ് കേസുകളും ഓരോ ഇരകളാണ്. വംശീയവും വംശീയവുമായി വൈറസ് കേസുകള്‍ കണക്കാക്കാതിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത്തരത്തിലുള്ള നടപടി ഒന്നിനെയും സഹായിക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി ഡയറക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കൊവിഡ് ചികില്‍സയിലേര്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം അപമാനകരമാണ്. അവരെ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കണം. ഇന്‍ഡോറില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഡബ്ല്യുഎച്ച്ഒയുടെ പരാമര്‍ശം.

കൊവിഡ് വ്യാപനത്തിന്റെ പ്രധാന കാരണം ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാളാണ് നിരന്തരം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിസാമുദ്ദീന്‍ മര്‍കസിനെതിരേ കേന്ദ്രസര്‍ക്കാര്‍ കേസെടുക്കുകയും ചെയ്തു. ഇന്ത്യയിലെ 30 ശതമാനം കൊവിഡ് കേസുകളും തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിന്റെ പേരിലുള്ളതാണെന്നും പല സംസ്ഥാനങ്ങളിലും ഇത്തരം കേസുകള്‍ റിപോര്‍ട്ടുചെയ്യുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി ആരോപിച്ചു.

തബ്‌ലീഗ് ജമാഅത്തിനെതിരേ വിമര്‍ശനമുന്നയിച്ച സെക്രട്ടറിയോട്, സൈനികര്‍ക്കിടയിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലും കൊവിഡ് പടര്‍ന്നുപിടിച്ചതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും അദ്ദേഹം വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് ഡൗണ്‍ ടു എര്‍ത്ത് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സ്വയരക്ഷയ്ക്കുള്ള ഉപകരണങ്ങള്‍, വെന്റിലേറ്ററുകള്‍, മാസ്‌കുകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ ലഭ്യതയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും ഇതിനും കൃത്യമായ മറുപടി നല്‍കാന്‍ കേന്ദ്ര ആരോഗ്യസെക്രട്ടറിയ്ക്ക് കഴിഞ്ഞില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Next Story

RELATED STORIES

Share it