World

'ദി വിസാര്‍ഡ് ഓഫ് ഓസിലെ' ജൂഡി ഗാര്‍ലന്റ് അണിഞ്ഞ ചെരുപ്പുകള്‍ ലേലത്തില്‍ പോയത് 237 കോടി രൂപയ്ക്ക്

ദി വിസാര്‍ഡ് ഓഫ് ഓസിലെ ജൂഡി ഗാര്‍ലന്റ് അണിഞ്ഞ ചെരുപ്പുകള്‍ ലേലത്തില്‍ പോയത് 237 കോടി രൂപയ്ക്ക്
X

ലണ്ടന്‍: 1939ലെ പ്രശസ്തമായ 'ദി വിസാര്‍ഡ് ഓഫ് ഓസ്' എന്ന സിനിമയില്‍ ജൂഡി ഗാര്‍ലാന്‍ഡ് അണിഞ്ഞ മാണിക്യ കല്ലുകള്‍ പതിച്ച ചെരുപ്പുകള്‍ 237 കോടി രൂപക്ക് ലേലത്തില്‍ പോയി. 25 കോടി രൂപയാണ് ലേലത്തില്‍ പ്രതീക്ഷിച്ചത്. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ചെരുപ്പുകളുടെ വില വന്‍തോതില്‍ കൂടുകയായിരുന്നു. കഴിഞ്ഞ മാസമാണ് ഓണ്‍ലൈനായി ലേലം ആരംഭിച്ചത്. സിനിമയുടെ ചിത്രീകരണ വേളയില്‍ ജൂഡി ഗാര്‍ലാന്‍ഡ് അണിഞ്ഞ നിരവധി ജോഡി ചെരുപ്പുകളില്‍ ഒന്നാണിത്.


മിന്നെസോട്ടയിലെ ജുഡി ഗാര്‍ലാന്‍ഡ് മ്യൂസിയത്തില്‍ നിന്ന് 2005ല്‍ ടെറി ജോണ്‍ മാര്‍ട്ടിന്‍ എന്നയാള്‍ ഇത് മോഷ്ടിച്ചിരുന്നു. പിന്നീട് 2018ല്‍ അമേരിക്കന്‍ ഫെഡറല്‍ പോലിസായ എഫ്ബിഐ ഇത് കണ്ടെത്തുകയായിരുന്നു. സിനിമയിലെ മറ്റ് സ്മരണികകളും ലേലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിക്കഡ് വിച്ച് ഓഫ് ദി വെസ്റ്റ് ആയി അഭിനയിച്ച മാര്‍ഗരറ്റ് ഹാമില്‍ട്ടണന്‍ ധരിച്ച തൊപ്പിയും ലേലത്തില്‍ വച്ചിരുന്നു. 20 കോടി രൂപക്കാണ് ഇത് വിറ്റത്. 2005ല്‍ ടെറി ജോണ്‍മാര്‍ട്ടിന്‍ ചുറ്റിക ഉപയോഗിച്ച് മ്യൂസിയത്തിന്റെ വാതിലും ഡിസ്പ്ലേ കെയ്സും തകര്‍ത്താണ് ചെരുപ്പുകള്‍ മോഷ്ടിച്ചത്. 2018ല്‍ ചെരുപ്പുകള്‍ പോലിസ് കണ്ടെത്തിയെങ്കിലും പ്രതിയെ കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല. 2023ല്‍ 77കാരനായ മാര്‍ട്ടിന്‍ താനാണ് മോഷ്ടാവെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഇയാള്‍ നിരവധി മോഷ്ണങ്ങള്‍ നടത്തിയിരുന്നു.

Next Story

RELATED STORIES

Share it