World

പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ തുറന്ന് മണിക്കൂറുകള്‍ക്ക് ശേഷം താലിബാന്‍ അടച്ചുപൂട്ടി

ഇസ്‌ലാമിക നിയമത്തിനും അഫ്ഗാന്‍ സംസ്‌കാരത്തിനും അനുസൃതമായി ഒരു പദ്ധതി തയ്യാറാക്കുന്നത് വരെ പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂളുകള്‍ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ബുധനാഴ്ച്ച അറിയിച്ചതായി സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ബക്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ തുറന്ന്   മണിക്കൂറുകള്‍ക്ക് ശേഷം താലിബാന്‍ അടച്ചുപൂട്ടി
X

കാബൂള്‍: പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ച് സ്‌കൂളുകള്‍ തുറന്ന് മണിക്കൂറുകള്‍ക്കകം അടച്ച് താലിബാന്‍. ആറാം ക്ലാസിനു മുകളിലുള്ള ക്ലാസുകളില്‍ പഠിക്കാന്‍ പെണ്‍കുട്ടികള്‍ വരേണ്ടതില്ല എന്നാണ് താലിബാന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.

ഇസ്‌ലാമിക നിയമത്തിനും അഫ്ഗാന്‍ സംസ്‌കാരത്തിനും അനുസൃതമായി ഒരു പദ്ധതി തയ്യാറാക്കുന്നത് വരെ പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂളുകള്‍ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ബുധനാഴ്ച്ച അറിയിച്ചതായി സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ബക്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

'എല്ലാ ഗേള്‍സ് ഹൈസ്‌കൂളുകളും ആറാം ക്ലാസിന് മുകളില്‍ വിദ്യാര്‍ത്ഥിനികളുള്ള സ്‌കൂളുകളും അടുത്ത ഉത്തരവ് വരെ അടഞ്ഞുകിടക്കുമെന്ന് അറിയിക്കുന്നു'- വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.

പാശ്ചാത്യ പിന്തുണയുള്ള പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ സര്‍ക്കാരിനെ കീഴ്‌പ്പെടുത്തി താലിബാന്‍ അധികാരത്തില്‍ വന്നതിനുശേഷം പതിനായിരക്കണക്കിന് ആളുകള്‍ രാജ്യം വിട്ട് പലായനം ചെയ്യുകയും തുടര്‍ന്ന് അധ്യാപകരുടെ ക്ഷാമം നേരിടുന്നുണ്ടെന്ന് രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയം സമ്മതിക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it