World

ലോകത്ത് കൊവിഡ് ബാധിതര്‍ 1.62 കോടി കടന്നു; മരണം 6.48 ലക്ഷം, 24 മണിക്കൂറിനിടെ 2.58 ലക്ഷം പേര്‍ക്ക് വൈറസ് ബാധ

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. രാജ്യത്ത് 43,15,709 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ 1,49,398 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

ലോകത്ത് കൊവിഡ് ബാധിതര്‍ 1.62 കോടി കടന്നു; മരണം 6.48 ലക്ഷം, 24 മണിക്കൂറിനിടെ 2.58 ലക്ഷം പേര്‍ക്ക് വൈറസ് ബാധ
X

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.62 കോടി രൂപ കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,58,896 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,62,02,385 ആയി. ഇതുവരെ 6,48,445 പേരാണ് വൈറസിന് കീഴടങ്ങി മരണപ്പെട്ടത്. ഇതില്‍ 5,717 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായതാണ്. 99,13,232 പേരുടെ രോഗം ഭേദമായി. 56,40,708 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 66,203 പേരുടെ നില ഗുരുതരമാണ്.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. രാജ്യത്ത് 43,15,709 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ 1,49,398 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അമേരിക്കയില്‍ 20,61,692 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 21,04,619 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. 18,984 പേരുടെ നില ഗുരുതരാവസ്ഥയിലാണ്. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ വിശദാംശങ്ങള്‍: രാജ്യം, രോഗബാധിതരുടെ എണ്ണം, മരണം എന്ന ക്രമത്തില്‍:

ബ്രസീല്‍- 23,96,434 (86,496), ഇന്ത്യ- 13,85,494 (32,096), റഷ്യ- 8,06,720 (13,192), ദക്ഷിണാഫ്രിക്ക- 4,34,200 (6,655), മെക്‌സിക്കോ- 3,85,036 (43,374), പെറു- 3,79,884 (18,030), ചിലി- 3,43,592 (9,020), സ്‌പെയിന്‍- 3,19,501 (28,432), യുകെ- 2,98,681 (45,738), ഇറാന്‍- 2,88,839 (15,484), പാകിസ്താന്‍- 2,73,112 (5,822), സൗദി അറേബ്യ- 2,64,973 (2,703), ഇറ്റലി- 2,45,864 (35,102).

Next Story

RELATED STORIES

Share it