- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവാവ് വെടിയേറ്റ് മരിച്ചു; ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനെതിരെ കൊലക്കേസ്
ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസനെതിരെ കൊലക്കേസ്.യുവാവ് വെടിയേറ്റുമരിച്ച സംഭവത്തിലാണ് ഷാക്കിബിനെതിരായ കേസ്. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയില്‍ കലാശിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെയാണ് കൊലപാതകം നടന്നത്. ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ മുന്‍ എംപിയാണ് ഷാക്കിബ് അല്‍ ഹസന്‍. ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ വസ്ത്രവ്യാപാരിയായ റഫിഖുല്‍ ഇസ്ലാമാണ് മകന്‍ റുബല്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ പോലിസിനെ സമീപിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് റഫിഖുല്‍ ധാക്ക പരാതി നല്‍കിയത്.
കേസിലെ 28ാം പ്രതിയാണ് ഷാക്കിബ് അല്‍ ഹസന്‍. ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഒബൈദുല്‍ ഖാദര്‍ ഉള്‍പ്പടെ 154 പേര്‍ കേസില്‍ പ്രതികളാണ്. കണ്ടാല്‍ തിരിച്ചറിയുന്ന 500 പേര്‍ക്കെതിരെയും കേസെടുത്തതായി പോലിസ് അറിയിച്ചു. ഷാക്കിബ് ഉള്‍പ്പടെയുള്ള പ്രതികളുടെ ആഹ്വാന പ്രകാരമാണ് ഓഗസ്റ്റ് അഞ്ചിന് അബദോറിലെ റിങ് റോഡിലെ സംഘര്‍ഷത്തില്‍ റുബലിന് വെടിയേറ്റതെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു.
നെഞ്ചിലും വയറിലും വെടിയേറ്റ റുബലിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 2024 ജനുവരിയിലാണ് മഗുര1 മണ്ഡലത്തില്‍നിന്ന് ഷാക്കിബ് അല്‍ ഹസന്‍ ബംഗ്ലദേശ് പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT