Pravasi

പ്രവാസികളുടെ വാക്‌സിനേഷൻ: കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദേശം

വാക്സിനേഷനിൽ മുൻഗണ ആവശ്യപ്പെട്ടുകൊണ്ട്, പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിൽ ഹരജി നൽകുകയും. ഈ വിഷയത്തിൽ കേരള സർക്കാർ വേണ്ട തീരുമാനമെടുക്കുകയും ചെയ്തിരുന്നു.

പ്രവാസികളുടെ വാക്‌സിനേഷൻ: കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദേശം
X

കുവൈറ്റ് സിറ്റി: പ്രവാസികളുടെ വാക്‌സിനേഷൻ സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദേശം. പ്രവാസികളുടെ വാക്‌സിനേഷൻ സംബന്ധിച്ച പ്രശ്‌നങ്ങൾപരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതി നിർദേശം.

യാത്ര നിയന്ത്രണങ്ങൾ മൂലം വിദേശത്തേക്ക് മടങ്ങാൻ സാധിക്കാതെ നാട്ടിൽ തങ്ങുന്ന പ്രവാസികൾക്കും, സ്റ്റുഡൻറ് വിസയിൽ പഠനാവശ്യത്തിന് വിദേശത്ത് പോകുന്ന വിദ്യാർഥികൾക്കും കൊവിഡ് വാക്സിനേഷനിൽ മുൻഗണന ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുക, വാക്സിനേഷൻ സർട്ടിഫിക്കറ്റിന് വിദേശ രാജ്യങ്ങളിൽ സാധുത ലഭിക്കുന്നതിനായി സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ഉൾപ്പെടുത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുക തുടങ്ങിയ ആവശ്യങ്ങളിൽ നടപടി എടുക്കാനാണ് ഡൽഹി ഹൈക്കോടതി നിർദേശം.

വാക്സിനേഷനിൽ മുൻഗണ ആവശ്യപ്പെട്ടുകൊണ്ട്, പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിൽ ഹരജി നൽകുകയും. ഈ വിഷയത്തിൽ കേരള സർക്കാർ വേണ്ട തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ദേശീയ തലത്തിൽ ഈ മേഖലയിൽ ഇപ്പോഴും പ്രശ്നങ്ങൾ ഉള്ളതിനാലാണ് കേന്ദ്ര സർക്കാരിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഡൽഹി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്.

ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേൽ, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ്‌ വിധി. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമാണ് ലീഗൽ സെല്ലിനുവേണ്ടി ഹരജി നൽകിയത്. അഡ്വ ശ്രീ വിഘ്‌നേശ്, അഡ്വ. റോബിൻ രാജു, അഡ്വ. ദീപ ജോസഫ് എന്നിവരും ഹരജിക്കാർക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായി. ഇന്നത്തെ കോടതി വിധി പ്രവാസികൾക്ക് വലിയ ആശ്വാസമാണെന്നും ഇതുവഴി പ്രവാസികളുടെ വാക്സിനേഷൻ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവും കുവൈറ്റ് കൺട്രി ഹെഡുമായ ബാബു ഫ്രാൻസീസ് ,ചാപ്റ്റർ ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

Next Story

RELATED STORIES

Share it