- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുബയില്‍ തൊഴില്‍ അന്യേഷണ സൗജന്യ പ്ലാറ്റ്‌ഫോറം
ദുബയില്‍ തൊഴില്‍ അന്യേഷണത്തിന് സൗജന്യ സേവനവുമായി ഇകൊമേഴ്‌സ് പഌറ്റ്‌ഫോമില്‍ സമാരംഭം കുറിച്ചു.
ദുബയ്: ദുബയില്‍ തൊഴില്‍ അന്യേഷണത്തിന് സൗജന്യ സേവനവുമായി ഇകൊമേഴ്‌സ് പഌറ്റ്‌ഫോമില്‍ സമാരംഭം കുറിച്ചു. തുടക്കത്തില്‍ തന്നെ ഇതിനായി ആരംഭിച്ച ക്യൂഡോ.കോമിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ബിസിനസ് എന്നതിനപ്പുറം, പുതിയ കാലത്ത് ഇകൊമേഴ്‌സിലെ സാധ്യതകളെ പരമാവധി ജനോപകാരപ്രദമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് സഹ സ്ഥാപകന്‍ സഞ്ജയ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യൂ ട്യൂബില്‍ ലഭ്യമായ ഈ ആപ്പ് വഴി ജോലി സാധ്യതകള്‍ സൗജന്യമായി പരസ്യം ചെയ്യാനാകും. 30,000ത്തിലധികം തൊഴിലന്വേഷണങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം, തൊഴില്‍ തേടുന്നവരെ ഈ വിധത്തില്‍ സേവിക്കാനാകുന്നതിലുള്ള സന്തോഷവും രേഖപ്പെടുത്തി. കഌസിഫൈഡ്‌സ്ഡീല്‍ പഌറ്റ്‌ഫോമില്‍ വികസിപ്പിച്ചെടുത്ത ഈ ഓണ്‍ലൈന്‍ സര്‍വീസിലൂടെ ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഉല്‍പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുമെന്ന് എക്‌സി.ഡയറക്ടര്‍ പ്രകാശ്.വി പറഞ്ഞു. ഉല്‍പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും മറ്റു സര്‍വീസ് മേഖലകള്‍ക്കുമിടക്കുള്ള ഉപാധിയായാണ് ക്യൂഡോ.കോം പ്രവര്‍ത്തിക്കുക. ഉപയോക്താക്കളുടെ സമയം കുറച്ച് ലാഭം കൂട്ടുകയാണ് ലക്ഷ്യമെന്ന് എംഡി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിവികളും ജോലി വിവരങ്ങളും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉപയോക്താവിന്റെ ആവശ്യം മനസ്സിലാക്കി അതിന് പ്രാഥമിക മുന്‍ഗണന നല്‍കി നിറവേറ്റുകയും അതിലൂടെ സന്തോഷം സമ്മാനിക്കുകയുമാണ് കമ്പനിയുടെ ഉദ്ദേശ്യമെന്ന് കോര്‍പറേറ്റ് അഫയേഴ്‌സ് ഡയറക്ടര്‍ സുനില്‍ ശിവദാസന്‍ വ്യക്തമാക്കി. ഗൂഗ്ള്‍ പ്‌ളേ സ്‌റ്റോറിലും ആപഌക്കേഷന്‍ ലഭ്യമാണ്.
RELATED STORIES
നെയ്മറുടെ കരാര്‍ അല്‍ ഹിലാല്‍ അവസാനിപ്പിക്കുന്നു;...
18 Nov 2024 8:37 AM GMTലീഗ് ജമാഅത്തെ ഇസ്ലാമി-എസ്ഡിപിഐ തടവറയില്‍: എം വി ഗോവിന്ദന്
18 Nov 2024 8:19 AM GMT'നിങ്ങള്‍ക്ക് എങ്ങനെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയും';...
18 Nov 2024 7:57 AM GMTആര്‍എസ്എസ് വിരുദ്ധ പരാമര്‍ശം; കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെ...
18 Nov 2024 7:18 AM GMTഗുജറാത്തില്‍ റാഗിങ്ങിനിടെ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു
18 Nov 2024 6:19 AM GMTചാഞ്ഞും ചെരിഞ്ഞും സ്വര്‍ണവില; പവന്റെ വില 480 രൂപ കൂടി 55,960 രൂപയായി
18 Nov 2024 5:45 AM GMT