Gulf

നവ്യയുടെ സംഗീത ആല്‍ബങ്ങള്‍ പുറത്തിറങ്ങി

നവ്യയുടെ സംഗീത ആല്‍ബങ്ങള്‍ പുറത്തിറങ്ങി
X

ദുബയ്: പരിമിതികളെ സാധ്യതകളാക്കി മാറ്റി ആലാപനരംഗത്ത് സജീവമായിക്കൊണ്ടിരിക്കുന്ന പ്രവാസി ഗായിക നവ്യാ ഭാസ്‌കരന്റെ ആദ്യ സംഗീത ആല്‍ബങ്ങള്‍ പുറത്തിറങ്ങി. 'വസന്തം വരവായി', 'തിരുനടയില്‍' എന്നിവയുടെ പ്രകാശനം പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി, ദുബായ് ഫ്‌ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ ഒക്ടോബര്‍ 24 നു, 2019 നിര്‍വഹിച്ചു. കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീകുമാരന്‍ തമ്പി രചന നിര്‍വഹിച്ച ഓണപാട്ടുകളാണ് 'വസന്തം വരവായി' എന്ന ഓഡിയോ ആല്‍ബത്തിലുള്ളത്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ രചിച്ച പാട്ടുകളാണ് 'തിരുനടയില്‍' വീഡിയോ ആല്‍ബത്തിലുള്ളത്. രണ്ടു ആല്‍ബത്തിലെയും പാട്ടുകള്‍ക്ക് ഈണമൊരുക്കിയിരിക്കുന്നത് പ്രണവം മധുവാണ്. യു.ഹരീഷ് ആണ് തിരുനടയില്‍ ഡിവോഷണല്‍ വീഡിയോ ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. ഉത്തര മലബാറിലെ തെയ്യങ്ങളായ മുച്ചിലോട്ട് ഭഗവതി, പറശ്ശിനിക്കടവ് മുത്തപ്പന്‍ എന്നിവയെ ആധാരമാക്കി ഡിവോഷണന്‍ ജേര്‍ണിയെന്ന സങ്കല്‍പ്പത്തിലാണ് തിരുനടയില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഭവ്യാ ക്രീയേഷന്‍സാണ് നിര്‍മ്മാണം. അജ്മാന്‍ ഇന്ത്യന്‍ സ്‌കൂള്‍ ഏഴാം ക്‌ളാസ് വിദ്യാര്‍ഥിനിയാണ് നവ്യ. ഡോക്ടര്‍ ദമ്പതികളായ ഭാസ്‌കരന്‍ കരപ്പത്തിന്റെയും വന്ദന ഭാസ്‌കരന്റെയും മകളാണ്. ഭവ്യാ ഭാസ്‌കരന്‍ സഹോദരിയാണ്. 'വസന്തം വരവായി' ആല്‍ബത്തില്‍ നവ്യയെക്കൂടാതെ പ്രമുഖ ഗായകരായ ഉണ്ണിമേനോന്‍, മധു ബാലകൃഷ്ണന്‍. വിധുപ്രതാപ്, സുധീപ്കുമാര്‍ എന്നിവരും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. പത്രസമ്മേളത്തില്‍ ശ്രീകുമാരന്‍ തമ്പി, പ്രണവം മധു, യു. ഹരീഷ്, നവ്യാ ഭാസ്‌കരന്‍, ഡോ. ഭാസ്‌കരന്‍, ഡോ.വന്ദന ഭാസ്‌കരന്‍ എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it