Gulf

യുഎഇ എക്‌സ്‌ചെയിഞ്ച് സെന്റര്‍ ഇടപാട് നിര്‍ത്തി വെച്ചു

ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ പണവിനിമയ സ്ഥാപനമായ യുഎഇ എക്‌സ്‌ചെയിഞ്ച് സെന്റര്‍ സര്‍വ്വീസ് നിര്‍ത്തി വെച്ചു. മംഗ്ലൂരു സ്വദേശിയായ ബാവഗുത്തു രഘുറാം ഷെട്ടി എന്ന ബിആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം 1980 മുതലാണ്് ആരംഭിച്ചത്.

ദുബയ്: ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ പണവിനിമയ സ്ഥാപനമായ യുഎഇ എക്‌സ്‌ചെയിഞ്ച് സെന്റര്‍ സര്‍വ്വീസ് നിര്‍ത്തി വെച്ചു. മംഗ്ലൂരു സ്വദേശിയായ ബാവഗുത്തു രഘുറാം ഷെട്ടി എന്ന ബിആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം 1980 മുതലാണ്് ആരംഭിച്ചത്. അതേ സമയം പ്രവര്‍ത്തനം നിര്‍ത്തി വെച്ചത് താല്‍ക്കാലികമാണന്നും താമസിയാതെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും സ്ഥാപനത്തിന്റെ വക്താവ് അറിയിച്ചു. ന്യൂ മെഡിക്കല്‍ സെന്റര്‍ എന്ന എന്‍എംസിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ബിആര്‍ ഷെട്ടി ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചെയിഞ്ചില്‍ തിരിമറി കാണിച്ചതിനെ തുടര്‍ന്ന് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2.7 കോടി ഡോളറാണ് വക മാറ്റി ചിലവഴിച്ചതായി കണ്ടെത്തിയത്. ഈ തട്ടിപ്പ് കണ്ടെത്താനായി നിലവിലുള്ള എന്‍എംസി മാനേജ്‌മെന്റ് യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ മുന്‍ ഡയറക്ടര്‍ ലൂയില് ഫ്രീയുടെ നേതൃത്വത്തില്‍ അന്യേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം തന്നെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന യുഎഇ എക്‌സ്‌ചെയിഞ്ച് സെന്റര്‍ പുതിയ ബാങ്ക് ആരംഭിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. പ്രവര്‍ത്തനം നിലച്ചതോടെ ഇന്ന് മുതല്‍ ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചെയിഞ്ചില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it