Gulf

യുഎഇ വിദേശികള്‍ക്ക് പൗരത്വം നല്‍കുന്നു.

വിദേശികള്‍ക്ക് പൗരത്വം നല്‍കുന്ന നിയമം നടപ്പിലാക്കി യുഎഇ. നിക്ഷേപകര്‍, ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, സാഹിത്യകാര്‍, കലാകാര്‍ തുടങ്ങിയ വിഭാഗക്കാര്‍ക്ക് യുഎഇ പൗരത്വം നല്‍കുന്നത്.

ദുബയ്: വിദേശികള്‍ക്ക് പൗരത്വം നല്‍കുന്ന നിയമം നടപ്പിലാക്കി യുഎഇ. നിക്ഷേപകര്‍, ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, സാഹിത്യകാര്‍, കലാകാര്‍ തുടങ്ങിയ വിഭാഗക്കാര്‍ക്ക് യുഎഇ പൗരത്വം നല്‍കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആണ് സുപ്രധാന മാറ്റം പ്രഖ്യാപിച്ചത്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന ഈ വിഭാഗക്കാര്‍ക്ക് പൗരത്വം നല്‍കുന്നതോടെ രാജ്യം കൂടുതല്‍ ശക്തിയോടെ മുന്നോട് കുതിക്കുമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. യോഗ്യതയുള്ളവരുടെ രേഖകള്‍ പ്രാദേശിക കോടതികളും എക്‌സിക്യൂട്ടിവ് കൗണ്‍സിലുകളും പരിശോധിച്ചായിരിക്കും പൗരത്വം നല്‍കുക. പൗരത്വം നല്‍കുന്ന വ്യക്തിയുടെ കുടംബത്തിനും ഈ ആനുകൂല്യം ലഭിക്കും.

നിക്ഷേപകര്‍ക്ക് സ്വന്തം പേരില്‍ യുഎഇയില്‍ സ്ഥാപനം ഉണ്ടായിരിക്കണം. ഡോക്ടര്‍മാര്‍ക്ക് ചുരുങ്ങിയത് രാജ്യത്ത് 10 വര്‍ഷമെങ്കിലും സേവനം അനുഷ്ടിച്ചിരിക്കണം.കൂടാതെ സ്‌പെഷ്യലൈസ് ചെയ്ത രേഖകളും ഉണ്ടായിരിക്കണം. ശാസ്ത്രജ്ഞര്‍ക്കും 10 വര്‍ഷം യുഎഇയില്‍ ജോലി ചെയ്തവരായിരിക്കണം. കൂടാതെ അവര്‍ ജോലി ചെയ്ത സ്ഥാപനത്തിന്റെ ശുപാര്‍ശയും ഉണ്ടായിരിക്കണം. കലാകാരന്‍മാര്‍ക്ക് രാജ്യാന്തര നിലവാരത്തിലുള്ള പുരസ്‌ക്കാരം ലഭിച്ചവരായിരിക്കണം.

Next Story

RELATED STORIES

Share it